ഡല്‍ഹി: തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായുളള ട്വീറ്റുകള്‍ ലൈക്ക് ചെയ്ത് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെയും അദ്ദേഹം പ്രശംസിച്ചു. സുഡാന്, നൈജീരിയ, മ്യാന്മര്, ഇപ്പോള്‍ ഇന്ത്യയിലെയും സാമൂഹിക നീതിക്കുവേണ്ടി റിഹാന ശബ്ദമുയര്‍ത്തുകയാണ്. അവര്‍ ശരിയാണ് എന്ന വാഷിംഗ്ടണ്‍ മാധ്യമപ്രവര്‍ത്തക കരണ്‍ അറ്റിയയുടെ പോസ്റ്റാണ് ജാക്ക് ലൈക്ക് ചെയ്ത ട്വീറ്റുകളിലൊന്ന്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ഹാഷ്ടാഗുകളും അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മോദിക്കെതിരെ ട്വീറ്റ് ചെയ്ത ഇരുന്നൂറ്റിഅമ്പതോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ബ്ലോക്ക് പിന്‍വലിച്ചു. ഇതിനിടെയാണ് കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള ജാക്ക് ഡോര്‍സിയുടെ ലൈക്കുകള്‍.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ലോകശ്രദ്ധയാകര്‍ഷിച്ചത് പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകള്ക്കുശേഷമാണ്. അതിനുശേഷം നിരവധി ലോകപ്രശസ്തരാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇന്ത്യയിലെ സച്ചിന് ടെന്ഡുല്ക്കറടക്കമുളള ക്രിക്കറ്റ്, സിനിമാ മേഖലയിലെ പ്രശസ്തര്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.