LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ക്കനുകൂലമായി ട്വീറ്റ് ചെയ്യാന്‍ റിഹാന കുറഞ്ഞത് നൂറുകോടിയെങ്കിലും വാങ്ങിയിരിക്കാം-കങ്കണ റനൗട്ട്

ഡല്‍ഹി : ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു. ഇതിനായി തീര്‍ച്ചയായും അവര്‍ നൂറുകോടിയെങ്കിലും വാങ്ങിയിട്ടുണ്ടാകുമെന്ന് കങ്കണ പറഞ്ഞു.  റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ഗ്രെറ്റയുടെ പിറകില്‍ ആരൊക്കെയോ ഉണ്ട് അവര്‍ അവളെ ഉപയോഗിക്കുകയാണെന്നും ഗ്രേറ്റയ്ക്ക് പത്മശ്രീ കൊടുക്കണമെന്നും കങ്കണ പറഞ്ഞു. കര്‍ഷകരുടെ സമരത്തിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന കങ്കണ പൊതുവേ ബിജെപി-ആര്‍എസ്എസ് അനുകൂല നിലപാടുകളാണ് എടുക്കാറുളളത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരെ അനുകൂലിച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളാണ് കര്‍ഷകരുടെ സമരത്തിന് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്. തുടര്‍ന്ന് നിരവധി പ്രമുഖര്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. അതേസമയം ഇന്ത്യയില്‍ നിന്നുളള പ്രമുഖ ക്രിക്കറ്റ് സിനിമാ താരങ്ങള്‍ റിഹാനയുടെ ട്വീറ്റിനെതിരെ രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുളളവരെടുത്തത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More