LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമരത്തില്‍ പങ്കെടുക്കുന്ന വിഘടനവാദികള്‍ ദയവായി മാറി നില്‍ക്കണമെന്ന് കര്‍ഷക സമരസമിതി

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന വിഘടനവാദികള്‍ ദയവായി മാറി നില്‍ക്കണമെന്ന് സമരസമിതി. ജനുവരി 26-ന് ഡല്‍ഹിയില്‍ നടന്ന അക്രമത്തിനു ശേഷം പുറമേ നിന്നുളളവര്‍ കര്‍ഷക സമരം തകര്ക്കുന്നതിനായി നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് സമരസമിതിയുടെ ആവശ്യം. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ വിഘടനവാദികള്‍ അവരുടെ പ്രത്യയശാസ്ത്ര അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുളളു, മാത്രമല്ല സമാധാനപരമായ കര്‍ഷകരുടെ പോരാട്ടത്തിന് ചീത്തപ്പേരു മാത്രമേ ഉണ്ടാക്കുകയുളളു എന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ ആദ്യദിനം മുതല്‍ പ്രതിഷേധിക്കുന്നത് കര്‍ഷകരല്ലെന്ന് സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിഷേധം പൂര്‍ണമായും കര്‍ഷകരുടേതാണ്. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം പാവപ്പെട്ടവരാണ്. സമരത്തെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട്. ഖാലിസ്ഥാനികളും തീവ്രവാദികളുമാണ് എന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കര്‍ഷകര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി വരുന്ന പിന്തുണക്കു പിന്നില്‍ ഖാലിസ്ഥാന്‍ അനുകൂലികളുണ്ടെന്നും അവര്‍ പറയുന്നു. 

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ രാഷ്ട്രീയം പരിഗണിക്കാതെ ഞങ്ങള്‍ സ്വീകരിക്കും, കാരണം ഇത് ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. സ്വന്തം അജണ്ടകള്‍ കര്‍ഷകരുടെ സമരത്തിലുടെ നിറവേറ്റാന്‍ ശ്രമിക്കുന്നവര്‍ വിട്ടുനില്‍ക്കണം. കാരണം, ഇത് കര്‍ഷകരുടെ പ്രതിഷേധമാണ്, മറ്റ് അജണ്ടകള്‍ നിറവേറ്റാനുളളയിടമല്ല എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കൊക്രികാലന്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More