LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല; കൃഷ്ണകുമാറിന്റെ ആരോപണം തള്ളി നിര്‍മ്മാതാക്കള്‍

അഹാന കൃഷ്ണയെ പൃഥ്വിരാജ് നായകനായ ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയത് തന്റെ ബി.ജെ.പി ബന്ധം കാരണമാണെന്ന നടന്‍ കൃഷ്ണകുമാറിന്റെ ആരോപണം വാസ്തവമല്ലെന്ന് നിര്‍മാണ കമ്പനിയായ ഓപ്പണ്‍ ബുക്ക്.  അഹാനയെ മാറ്റിയത് ആ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ ആണെന്നും രാഷ്ട്രീയമില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

'അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയില്‍ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അഹാനയുടെ പേര് ചില മാധ്യമങ്ങളില്‍ വരികയായിരുന്നു' എന്നാണ് ഓപ്പണ്‍ ബുക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ജനുവരി 10ന് അഹാനയുടെ ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിര്‍മ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തിരുന്നു എന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More