LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇ. ശ്രീധരന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്': മോഹന്‍ലാല്‍

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍. മെട്രോമാന്‍ ശ്രീധരന്‍ ഓരോ ഭാരതീയന്റെയും അഭിമാനമാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ സേവനം ഈ നാടിന് വേണ്ടതാണെന്നും ആശംസ വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വരുന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേതെന്നും, വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാന്‍ ശ്രീധരന്‍ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 44 ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയ്ല്‍വേ കരിങ്കല്‍ തുരങ്കണങ്ങളിലൂടെ യാധാര്‍ത്ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്ര ശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വരുന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ ഇ ശ്രീധരന്‍ സാര്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാന്‍ ശ്രീധരന്‍ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്റെ വിജയാംശംസകള്‍.’

നേരത്തേ, കെ. ബി. ഗണേഷ്‌കുമാറിനും, ഷിബു ബേബി ജോണിനും മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More