LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിന്റെ തന്തേട വകയാണോ ഇന്ത്യ’; രണ്ട് ടീസർ എത്തി

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം രണ്ടിന്റെ ടീസർ പുറത്തുവിട്ടു. രഞ്ജിത്ത്, അജയ് വാസുദേവ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ എഫ്ബി പേജുകളിലൂടെയാണ് റിലീസായത്.

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ഗോകുലനെയും സുധി കോപ്പയെയും ടീസറിൽ കാണാം. വാവ എന്ന നാട്ടിൻപുറത്തെ ചെറുപ്പക്കാരനായിട്ടാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. രേഷ്മ രാജനാണ് നായിക. 

നായകന്‍ ഗോകുലന്‍ അഭിനയിക്കുന്ന കഥാപാത്രത്തോട് 'നിന്റെ തന്തേടെ വകയാണോ ഇന്ത്യ... എനിക്കും നിനക്കുമൊക്കെ ഒരേ അവകാശമാണ് ഉള്ളത്' എന്ന് പറയുന്ന ഭാഗമാണ് ടീസറിലെ ഹൈലൈറ്റ്.

നവാഗതനായ സുജിത്ത് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

Contact the author

News Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More