LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ബിജെപി കൈയ്യടക്കിയിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ബിജെപി കൈയ്യടക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളിലെല്ലാം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ നിറച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹാര്‍ഡ് വാര്‍ഡ്  കെന്നഡി സ്‌കൂളിലെ പ്രൊഫസര്‍ നിക്കോളാസ് ബേണ്‍സുമായുളള ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പില്‍ പോരാടാനായി ജനങ്ങളെ സംരക്ഷിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ആവശ്യമാണ്. സാമ്പത്തിക സമത്വം വേണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളായി തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അവയൊന്നും നിലവില്‍ രാജ്യത്ത് ഇല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മാത്രമല്ല, ബിഎസ്പിയും, എസ്പിയും എന്‍സിപിയും ഒന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏത് നയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന ചോദ്യത്തിന്, താന്‍ പ്രധാനമന്ത്രിയായാല്‍ വളര്‍ച്ചാകേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വളര്‍ച്ച ആവശ്യമുളള ഘടകം തന്നെയാണ്. എങ്കിലും, ഉല്‍പാദനത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ടതെല്ലാം ആദ്യം ചെയ്യും. തൊഴിലവസരങ്ങളില്ലാതെ സാമ്പത്തിക രംഗം വളരുന്നു എന്നു പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ ബിജെപി നേതാവിന്റെ കാറില്‍ വോട്ടിംഗ് മെഷീനുകള്‍ കണ്ടെത്തിയ വീഡിയോ കണ്ടു, ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് നാഷണല്‍ മീഡിയ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More