LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കലിപ്പ് ലുക്കിൽ കാക്കിയണിഞ്ഞ് ദുൽഖർ: സല്യൂട്ട് ടീസർ

ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ടീസർ പുറത്തിറങ്ങി. വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാൻ കാക്കിയണിയുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സല്യൂട്ടിന്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. കാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി... ഇത്രയുമായി ബുള്ളെറ്റിലേറിയുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബോബി – സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്നു. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 

അതേസമയം, ദുൽഖർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' മെയ് മാസം തിയേറ്ററിലെത്തിയേക്കും. ഒടിടി റിലീസ് ആയിരിക്കുമെന്ന വാർത്ത വന്നെങ്കിലും തിയേറ്ററിൽ തന്നെ സിനിമ ഇറക്കും എന്ന പ്രതീക്ഷ നൽകിയതും നായകനും നിർമ്മാതാവുമായ ദുൽഖർ തന്നെ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥയാണ് 'കുറുപ്പ്' എന്ന ഈ ചിത്രത്തിൽ പറയുന്നത്.

Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More