LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിഹേഴ്സലിനിടെ യുദ്ധ വിമാനം തകർന്ന് പാകിസ്ഥാൻ പൈലറ്റ് മരിച്ചു

പാക്കിസ്ഥാനില്‍ യുദ്ധവിമാനമം തകര്‍ന്നുവീണ് പൈലറ്റ്‌ കൊല്ലപ്പെട്ടു. വരാനിരിക്കുന്ന സൈനിക പരേഡിനായുള്ള റിഹേഴ്സലിനിടെയാണ് ഇസ്ലാമാബാദിന് സമീപത്തുള്ള വനപ്രദേശത്ത് എഫ് -16 ജെറ്റ് തകര്‍ന്നു വീണത്. മറ്റ് ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് പാക് വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തില്‍ പാകിസ്ഥാൻ പ്രസിഡന്റ് അഫിഫ് അൽവി അനുശോചനം രേഖപ്പെടുത്തി.

മാർച്ച് 23-ന് നടക്കാനിരിക്കുന്ന പാകിസ്ഥാൻ ദിന എയർഷോയുടെയും പരേഡിന്റെയും റിഹേഴ്സലാണ് നടന്നിരുന്നത് എന്ന് പാകിസ്ഥാൻ വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാകിസ്ഥാൻ മിലിട്ടറിയുടെ ആയുധപ്പുരയിലെ ഏറ്റവും വിലപ്പെട്ട പ്രതിരോധ സംവിധാനമാണ് എഫ് -16 ജെറ്റുകൾ.  ഏകദേശം 50 എഫ് -16 വിമാനങ്ങളാണ് പാക് മിലിട്ടറിയുടെ കൈവശമുള്ളത്. ഓരോന്നിനും കുറഞ്ഞത് 40 മില്യൺ ഡോളർ വിലവരും.

Contact the author

News Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More