LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫോബ്സ് സമ്പന്നപ്പട്ടിക; 10 മലയാളികള്‍, ഒന്നാമന്‍ യൂസഫലി

കൊച്ചി: ഈ വര്‍ഷത്തെ  ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ച് 10മലയാളികള്‍. ലുലു ഗ്രുപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 35,600 കോടി രൂപയാണ് അദേഹത്തിന്‍റെ ആസ്തിമൂല്യം. ലോകത്തില്‍ 589-ാം സ്ഥാനവും, ഇന്ത്യയില്‍ 26-ാം സ്ഥാനവുമാണ് എം.എ യുസഫലിയുടേത്. 

ക്രിസ് ഗോപാലകൃഷ്ണനാണ്  മലയാളികളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്‍ഫോസിസ് സഹ സ്ഥാപകനാണ് ഇദ്ദേഹം. 24,500 കോടി രൂപയുടെ ആസ്തിയാണ് ക്രിസ് നുള്ളത്. ആര്‍.പി ഗ്രൂപ്പ് മേധാവി രവി പിള്ള,  ബൈജുസിന്‍റെ സഹ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, എന്നിവരാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.സി ഷിബുലാല്‍, ജെംസ് ഗ്രുപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, മുത്തൂറ്റ് ഗ്രുപ്പ് മേധാവികളയാ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ്‌ മുത്തൂറ്റ്, കല്യാണ്‍ ജ്വല്ലേര്‍സ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

ഫോബ്സ് മാസിക പുറത്തു വിട്ട ഈ വര്‍ഷത്തെ ആഗോള ശത കോടിശ്വര പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ്ഫ് ബെസോസ് ആണ് ഒന്നാമത് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്.

Contact the author

Web Desk

Recent Posts

National Desk 3 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Web Desk 4 years ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 4 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Business Desk 4 years ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More