LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച 10 സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്. ഐ. വി. ശശി, പത്മരാജന്‍ തുടങ്ങിയ പ്രതിഭാധനരായ സംവിധായകര്‍ ഇരുവരുടേയും പ്രതിഭയെ വേണ്ടവിധം ഉപയോഗിച്ചവരാണ്. അത്തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച 5 ചിത്രങ്ങളാണ് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്.

1. അഹിംസ (1981)

ടി. ദാമോദര്‍ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അംഹിംസ. പൂര്‍ണിമ ജയറാം, സീമ, മേനക എന്നിവര്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ചിത്രത്തിലെത്തി.

2. പടയോട്ടം (1982)

പ്രേംനസീര്‍ തലമുറ താരങ്ങളും മമ്മൂട്ടി മോഹന്‍ലാല്‍ തലമുറയിലെ പുതുമുഖ താരങ്ങളും ഒന്നിച്ച ചിത്രമാണ് പടയോട്ടം. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രം ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ സംവിധാനം ചെയ്തത്. മേക്കിങ്ങിലും തിരക്കഥയിലും അടിമുടി മാസ്സ് കലർത്തിയ പടയോട്ടം അന്നത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. പ്രേം നസീറിന്റെയും മധുവിന്റെയും എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ പടയോട്ടം അന്ന് തുടക്കക്കാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.

3. ചങ്ങാത്തം (1983)

ഭദ്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു ചങ്ങാത്തം. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാധവിയും ക്യാപ്റ്റന്‍ രാജുവും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തി.

4. അതിരാത്രം (1984) 

ഐ. വി. ശശി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാലും മമ്മൂട്ടിയും സീമയും മുഖ്യ വേഷങ്ങളില്‍ എത്തിയ ഈ ചിത്രം ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. സൂപ്പർ ഹിറ്റായിരുന്ന ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ താരാദാസും മമ്മൂട്ടിയുടെ തന്നെ ആവനാഴി എന്ന ചിത്രത്തിലെ കഥാപാത്രമായ ബൽറാമും കേന്ദ്രകഥാപാത്രങ്ങളായി ഐ വി ശശി തന്നെ 2006 ൽ ബൽറാം Vs താരാദാസ് എന്ന് ഒരു ചിത്രം സംവിധാനം ചെയ്തു.

5. അടിയൊഴുക്കുകള്‍ (1984)

ഐ. വി. ശശിയാണ് അടിയൊഴുക്കുകള്‍ എന്നചിത്രത്തിന്റേയും സംവിധാനം. എംടി വാസുദേവന്‍ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.

6. ആള്‍കൂട്ടത്തില്‍ തനിയെ (1984)

എം. ടി. വാസുദേവന്‍ നായരുടെ  തിരക്കഥയില്‍ ഐ. വി. ശശി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയും മോഹന്‍ലാലും സീമയും മുഖ്യവേഷത്തില്‍ എത്തി. പുതുതലമുറയുടെ സമയമില്ലയ്മയും ധനപ്രമത്തതയും പഴയതലമുറയുടെ ശാലീനതക്കും സൗമ്യതക്കും മുമ്പിൽ കീഴടങ്ങുന്ന മനോഹരദൃശ്യമാണ് മരണംകാത്തുകിടക്കുന്ന മാധവൻ മാസ്റ്ററിന്റെയുംബാലൻ കെ. നായർ കുടുംബത്തിന്റെയും ആ ദിവസങ്ങൾ വർണ്ണിച്ചുകൊണ്ട് എം.ടി വരക്കാൻ ശ്രമിക്കുന്നത്. 

7. അടിയൊഴുക്കുകള്‍ (1984)

ഐ. വി. ശശിയാണ് അടിയൊഴുക്കുകള്‍ എന്നചിത്രത്തിന്റേയും സംവിധാനം. എം. ടി. വാസുദേവന്‍ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.

8. കരിയിലക്കാറ്റു പോലെ (1986)

സുധാകര്‍ മംഗളോധയത്തിന്റെ ശിശിരത്തില്‍ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആധാരമാക്കി പി. പത്മരാജന്‍ എഴുതി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം  റഹ്മാന്‍, ശ്രീപ്രിയ, കാര്‍ത്തിക, ജലജ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി.

9. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് (1986)

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ശ്രീവിദ്യ റഹ്മാന്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. പ്രതിനായക വേഷമായിരുന്നു മോഹന്‍ലാലിന് ഇതില്‍. ഇളയരാജ ഈണം നല്‍കിയ ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.

10. ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ് (1986)

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം. മമ്മൂട്ടിക്കൊപ്പം സീമ, കാര്‍ത്തിക, ഇന്നസെന്റ് ശ്രീനിവാസന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.  

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More