LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍; 'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം  മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ 'ഒറ്റ്' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷേറോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. സോൾട്ട് ആൻ്റ് പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്.

'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി. പി. ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More