LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നസ്രിയ തെലുങ്കിലേക്ക്; 'അന്റെ സുന്ദരനിക്കി'യുടെ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേക്ക്. നസ്രിയ തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്. അന്റെ സുന്ദരനിക്കി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് നസ്രിയ പറഞ്ഞു.

'അന്തരിക്കി നമസ്‌കാരം, എന്റെ ആദ്യത്തെ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്, ആദ്യത്തേത് എന്നും പ്രിയപ്പെട്ടതായിരിക്കും, അന്റെ സുന്ദരനിക്കി പ്രിയപ്പെട്ടതായിരിക്കും'- നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പാര്‍വ്വതി, വിജയ് യേശുദാസ്, നിവേദ തോമസ്, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധിപേരാണ് നസ്രിയക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. നേരത്തെ തന്നെ താന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നതായി നസ്രിയ പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് താരം നാനിയാണ് ചിത്രത്തിലെ നായകന്‍. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം 'പുഷ്പ'യും റിലീസിനൊരുങ്ങുകയാണ്. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് ഫാസിലെത്തുന്നത്. വിവാഹശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന് മാറിനിന്ന നസ്രിയ പൃഥ്വിരാജിന്റെ 'കൂടെ' യിലൂടെയാണ് വീണ്ടും സിനിമയിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More