LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോർഡിൽ നിന്ന് പടിയിറങ്ങി

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും സാങ്കേതിക ഉപദേശകനുമായ ബില്‍ ഗേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്പടിയിറങ്ങിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു, അതേ സമയം സിഇഒ സത്യ നാഡെല്ലയുടെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടരും. 1975-ലാണ് ബില്‍ ഗേറ്റ്സും സുഹൃത്ത് പോള്‍ അലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാക്കി മൈക്രോസോഫ്റ്റിനെ മാറ്റിയ  ബില്‍ ഗേറ്റ്സ് പടിയിറങ്ങുമ്പോള്‍ ഐതിഹാസികമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.

64 കാരനായ ഗേറ്റ്സ് ഒരു പതിറ്റാണ്ടിലേറെയായി മൈക്രോസോഫ്റ്റിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ഉൽ‌പാദനക്ഷമത, ആരോഗ്യ സോഫ്റ്റ്വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മേഖലകളെക്കുറിച്ച് നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാദല്ലെക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കി അദ്ദേഹം കൂടെയുണ്ട്. അതിനിയും തുടരുമെന്ന് സത്യ നാദല്ല പറഞ്ഞു.

'മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കും എന്നു പറഞ്ഞ  ബില്‍ ഗേറ്റ്സ് കമ്പനിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും എപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More