LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

കൊറോണയെ നേരിടാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50 ബില്യൺ ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും. വെസ്റ്റ് നൈ‍ൽ വൈറസിനെതിരെ 2000 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

'അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.  രാജ്യവ്യാപകമായി ടെസ്റ്റ് കിറ്റുകളുടെ അഭാവത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമായിരിക്കെ, എല്ലാവരിലും കൃത്ത്യമായ പരിശോധന ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. 

അമേരിക്കയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. യുറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് സ്പെയിനിലാണ്. അതോടെ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More