LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി ശ്രീലങ്ക രംഗത്തെത്തിയിരിക്കുന്നത്. യുകെ, ഓസ്ട്രേലിയ, സിംഗപൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകത്ത് കൊവിഡ്‌ രോഗികളില്‍ 49% ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത്  4,12,262 പുതിയ കൊവിഡ്‌ കേസുകളും, 3,980 കൊവിഡ്‌ മരണങ്ങളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാട എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ (57,640) കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ്‌ കേസുകളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 49% കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 13.98 ശതമാനമാണ് കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More