LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭൂമിയിലെ ഓക്സിജന്‍ മുഴുവന്‍ മരങ്ങളുടെ സംഭാവനയല്ല!

പച്ചപ്പിനെയും, ഇടതൂര്‍ന്ന കാടുകളെയും സ്നേഹിക്കാത്തവര്‍ വിരളമാണ്. മരങ്ങളെ സ്നേഹിക്കുന്നതിന്‍റെ  ഒരു പ്രധാന കാരണം അത് നമ്മുടെ ജീവവായുവാണെന്നുള്ളത് കൊണ്ട് കൂടിയാണ്. പക്ഷെ മരങ്ങള്‍ മാത്രമാണോ ഓക്സിജന്‍ നല്‍കുന്നത്? മരങ്ങള്‍ മാത്രമാണ് ഓക്സിജന്‍ നല്‍കുന്നതെന്ന തെറ്റായ ഒരു അറിവ് എല്ലാവരുടെയും  ചെറുപ്പം മുതല്‍ കൂടെ കൂടിയതാണ്.  അന്തരീക്ഷത്തിലുള്ള ഓക്സിജന്‍റെ 28 ശതമാനം മാത്രമാണ് മരങ്ങള്‍ നല്‍കുന്ന ഓക്സിജന്‍. ഭൂമിയിലെ ജീവജാലങ്ങള്‍ക്ക്  ആവശ്യമായ ഓക്സിജന്‍റെ 70 ശതമാനം പുറന്തള്ളുന്നത്  സമുദ്രങ്ങളില്‍ വളരുന്ന ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന സൂക്ഷ്മ ജീവിയാണ്. ഇതില്‍ ബാക്ടീരിയകളും, ഏക കോശ ജീവികളും ഉള്‍പ്പെടുന്നുണ്ട്. 

ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന സൂക്ഷ്മ ജീവിവര്‍ഗം, പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം പാകം ചെയ്യുന്നതിനാലാണ് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യ നേത്രങ്ങളാല്‍ കാണാന്‍ സാധികാത്ത ജീവികളാണിവയെന്ന പ്രത്യേകതയും ഫൈറ്റോപ്ലാങ്ക്ടണിനുണ്ട്. ഒരു തുള്ളി വെള്ളത്തില്‍ ദശലക്ഷക്കണക്കിന് ഫൈറ്റോപ്ലാങ്ക്ടണ്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ ജനങ്ങളുടെ അശ്രദ്ധയാലുണ്ടായ ആഗോളതാപനവും, സമുദ്ര മലിനീകരണവും, ഇവയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 1950 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ സൂക്ഷ്മ ജീവികളുടെ 40 ശതമാനവും ഇല്ലാതായി. 

ഫൈറ്റോപ്ലാങ്ക്ടണുകളില്‍ ഏറ്റവുമധികം ഓക്സിജന്‍ പുറംതള്ളുന്ന ബാക്ടീരിയാണ് പ്രോക്ളോറോകോക്കസ്. ദിവസേന ടണ്‍ കണക്കിന് ഓക്സിജനാണ് ഈ സൂക്ഷ്മ ജീവികള്‍ ഉദ്പാദിപ്പിക്കുന്നത്. പ്രകാശസംശ്ലേഷണത്തിലൂടെ  ആഹാരം കണ്ടെത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍കുന്നതും ഈ സൂക്ഷ്മ ജീവി വര്‍ഗമാണ്.     

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More