LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് സ്ത്രീകള്‍ക്കെതിരെയുള്ള യുദ്ധം; ഗര്‍ഭച്ഛിദ്ര നിരോധന ബില്ലിനെതിരെ ടെക്സാസ് വിദ്യാര്‍ത്ഥിനി

ടെക്സാസ്: അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര നിരോധന ബില്ലിനെതിരെ ടെക്സാസ് വിദ്യര്‍ത്ഥിനിയായ പാക്‌സ്റ്റണ്‍ സ്മിത്ത്. തന്‍റെ ബിരുദ ദാനചടങ്ങിനിടെ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിരുദം ലഭിച്ചതിലെ സന്തോഷമല്ല പകരം ഗര്‍ഭച്ഛിദ്ര അവകാശമാണ് പാക്‌സ്റ്റണ്‍ സ്മിത്ത് തന്‍റെ പ്രസംഗത്തില്‍ ഉയര്‍ത്തി പിടിച്ചത്.  

ടെക്‌സാസിലെ ലേയ്ക്ക് ഹൈലാന്‍ഡ് ഹൈസ്‌കൂളിലെ ബിരുദദാനചടങ്ങിനിടെയാണ് പാക്‌സ്റ്റണ്‍ സ്മിത്ത് പ്രസംഗം നടത്തിയത്. ടെക്‌സാസ് ഗവര്‍ണര്‍ ഗെര്‍ഗ്ഗ് അബോട്ട് കഴിഞ്ഞ മാസം ഒപ്പ് വെച്ച ഹാര്‍ട്ട് ബീറ്റ് ബില്‍, തന്‍റെ അവകാശങ്ങള്‍ക്കും, സ്ത്രീകള്‍ക്കും എതിരെയുള്ള യുദ്ധ  പ്രഖ്യാപനമാണെന്നാണ് പ്രസംഗത്തില്‍ പാക്‌സ്റ്റണ്‍ പറഞ്ഞത്.

എന്‍റെ ശരീരത്തിനും, അവകാശങ്ങള്‍ക്കുമെതിരെ ഒരു യുദ്ധം നടക്കുമ്പോള്‍ എനിക്ക് നിശബ്ദയായിരിക്കാന്‍ സാധിക്കില്ല. ആ യുദ്ധം നമ്മുടെ അമ്മമാര്‍ക്കെതിരാണ്, സഹോദരിമാര്‍ക്ക് എതിരാണ്, എല്ലാ പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുക്ക് മിണ്ടാതെയിരിക്കാന്‍ സാധിക്കില്ല. ഇത് നമുക്ക് വേണ്ടി കൂടിയുള്ള പ്രതിരോധമാണ് പാക്‌സ്റ്റണ്‍ സ്മിത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ നിയമം അനുസരിച്ച് പരിശോധനയില്‍ കുഞ്ഞിന്‍റെ ഒരു ഹൃദയമിടിപ്പെങ്കിലും കേള്‍ക്കുന്നുണ്ടെങ്കില്‍ അത് ഇത് സാഹചര്യമാണെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ പാടില്ലയെന്നാണ്. ഗര്‍ഭച്ഛിദ്രം നടത്തുകയോ, നടത്താന്‍ കൂടെ നില്‍ക്കുകയോ ചെയ്താല്‍ പതിനായിരം ഡോളറാണ് പിഴ.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More