LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഴല്‍പ്പണം: ധര്‍മ്മരാജനെ സുരേന്ദ്രന് അറിയാമെന്ന് സെക്രട്ടറിയുടെ മൊഴി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ ധര്‍മ്മരാജനെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് നേരിട്ട് പരിചയമുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ ദീപ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (ശനി) രാവിലെ 10.30 ഓടെ തൃശ്ശൂര്‍ പോലിസ് ക്ലബ്ബില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപ്, ഡ്രൈവര്‍ ലബീഷ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ധര്‍മ്മരാജനെ സുരേന്ദ്രന് അറിയാമെന്ന മൊഴികളാണ് ഇരുവരും അന്വേഷണസംഘത്തിന് നല്‍കിയത് എന്നാണ് വിവരം.

അതേസമയം, പണം കൈകാര്യം ചെയ്ത ധര്‍മ്മരാജനെ ബിജെപിയുടെപ്രധാനപ്പെട്ട നേതാക്കള്‍ ടെലഫോണ്‍ വഴി ബന്ധപ്പെട്ടതായി അന്വേഷണസംഘത്തിന് നേരത്തെതന്നെ വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് എത്തിയ കുഴല്‍പ്പണമാണ് എന്ന വസ്തുതയും അന്വേഷണ സംഘം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ്‌ നിരവധി ബിജെപി പ്രവര്‍ത്തകരെയും തൃശൂര്‍ ജില്ലാ നേതാക്കളെയും ചോദ്യം ചെയ്തത്. ഇന്ന്  കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപ്, ഡ്രൈവര്‍ ലബീഷ് എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയാണ്. കെ സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ. സുരേന്ദ്രന്‍ സി കെ ജാനുവിനെ കണ്ടുവെന്ന് പറയപ്പെടുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു താമസിച്ച കോന്നിയിലെ ഹോട്ടലില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിനുപുറമെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട സംഘാംഗങ്ങള്‍ തങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചോദ്യം ചെയ്യലാണ് ഇന്ന് തൃശ്ശൂരില്‍ നടന്നത്. സുരേന്ദ്രന് വേണ്ടി പല ഫോണുകളും അറ്റന്‍റ് ചെയ്തത് സെക്രട്ടറി ദീപ് ആണെന്ന് മൊഴിയില്‍ ഉള്ളതായാണ് വിവരം. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ട ചുമതലയാണ് ധര്‍മ്മരാജന് നല്‍കിയിരുന്നത് എന്ന വിവിധ നേതാക്കളുടെ മൊഴി ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More