LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാവാടയിട്ട ആണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു പുറത്താക്കി; പാവാട ധരിച്ച് അധ്യാപകരുടെ പ്രതിഷേധം

സ്‌പെയിനില്‍ ലിംഗവിവേചനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി അധ്യാപകര്‍. മൈക്കല്‍ ഗോമസ് എന്ന പതിനഞ്ചുകാരന്‍ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്തിയതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. പാവാട ധരിച്ച് ക്ലാസിലെത്തിയ കുട്ടിയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് ആരോപിച്ച് ചില അധ്യാപകര്‍ അവനെ നിര്‍ബന്ധിച്ച് കൗണ്‍സലിംഗിന് വിധേയനാക്കി. ഈ അനുഭവം പങ്കുവച്ച് മൈക്കല്‍ ഒരു ടിക്ടോക്ക്  വീഡിയോ ചെയ്തതോടെയാണ് പ്രതിഷേധങ്ങളുയര്‍ന്നത്. താന്‍ സ്ത്രീവിമോചനത്തിനും ലിംഗവിവേചനം എന്നീ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പാവാട ധരിച്ച് സ്‌കൂളിലെത്തിയതിന് തന്നെ മനശാസ്ത്രജ്ഞനടുത്തേക്ക് അയക്കുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പാവാട ധരിച്ചതിന് മാതാപിതാക്കളും തന്നെ ശിക്ഷിച്ചതായി മൈക്കള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി പുരുഷ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് പാവാട ധരിച്ചെത്തുകയാണ്.  #LaRopaNoTieneGenero  (വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ല) എന്ന ഹാഷ്ടാഗോടെയാണ് പാവാട ധരിച്ചുളള ചിത്രങ്ങള്‍ അധ്യാപകരും വിദ്യര്‍ത്ഥികളും പോസ്റ്റ് ചെയ്യുന്നത്. ഇനിമുതല്‍ മാസത്തിലൊരിക്കല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്താനാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിദ്യങ്ങളെ അംഗീകരിക്കുക, സഹിഷ്ണുത എന്നിവയാണ് സ്‌കൂളുകളില്‍ പടിപ്പിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More