LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു.എസിലെ 50 സംസ്ഥാനങ്ങളിലും കൊറോണ എത്തി

പശ്ചിമ വിർജീനിയയിലും കൊവിഡ്-19 സ്ഥിരീകരിച്ചതോടെ യുഎസിലെ 50 സംസ്ഥാനങ്ങളിലും കൊറോണ എത്തി. സാൻ ഫ്രാൻസിസ്കോ ബേ-യില്‍ ഏര്‍പ്പെടുത്തിയതിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ന്യൂയോർക്ക് സിറ്റിയിലും നടപ്പാക്കാനിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 108 പേര്‍ മരണപ്പെടുകയും 6,300 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ രോഗികളുടെ എണ്ണം ഏകദേശം രണ്ടു ലക്ഷം കവിയുകയും 8,000 ത്തോളം ആളുകൾ മരിക്കുകയും ചെയ്തു.

സംസ്ഥാന ഗവർണർമാർ ആവശ്യപ്പെട്ടാൽ വൈറസ് ഹോട്ട് സോണുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ വൈറ്റ് ഹൌസ് യുഎസ് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. 'മാഷ്' (മൊബൈൽ ആർമി സർജിക്കൽ ഹോസ്പിറ്റൽ) യൂണിറ്റുകൾ എന്നറിയപ്പെടുന്ന ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അല്ലെങ്കിൽ നിലവിലുള്ള ആശുപത്രികൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും. അഞ്ച് ദശലക്ഷം റെസ്പിറേറ്റർ മാസ്കുകളും 2,000 വെന്റിലേറ്ററുകളും യുഎസ് സൈന്യം ആരോഗ്യ വകുപ്പിന് ലഭ്യമാക്കുമെന്ന് പെന്റഗൺ മേധാവി മാർക്ക് എസ്പർ പറഞ്ഞു.

അതേസമയം, ട്രംപ് ഭരണകൂടം ഒരു ട്രില്ല്യന്‍ ഡോളറിന്‍റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും കൊറോണമൂലം തൊഴിലില്ലായ്മ 20% വരെയായി ഉയരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് സ്വകാര്യമായി മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് മഹാ മാന്ദ്യകാലത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഇരട്ടിയാകും. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More