LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഴയ കാലത്തെ ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി !!

അമ്മമാരുടെ മുഖം മറച്ച് പണ്ട് കാലങ്ങളില്‍ കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നതിനെയാണ് മദര്‍ ഹിഡന്‍ ഫോട്ടോഗ്രഫി എന്ന് പറയുന്നത്.  കുട്ടികളുടെ തനിച്ചുള്ള ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ച മാതാപിതാക്കളാണ് ഇത്തരം ഒരു ആശയം മുന്‍പോട്ട് വെച്ചത്. ഇത്തരത്തില്‍ വളരെ പഴയ കാലത്ത് പകർത്തിയ ഫോട്ടോകളാണ് ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി. വിക്ടോറിയന്‍ കാലത്തെയാണ് കുട്ടികളെയും എടുത്തിരിക്കുന്ന ചിത്രങ്ങളില്‍ അമ്മമാര്‍ മുഖവും ദേഹവുമെല്ലാം മൂടിയിരിക്കുന്നത്. ചിലപ്പോള്‍ വലിയ പുതപ്പ് കൊണ്ടൊക്കെയാണ് ഇങ്ങനെ അടിമുടി മൂടിയിരിക്കുന്നത്. 

1820 -ല്‍ ഫോട്ടോഗ്രഫി കണ്ടുപിടിച്ചപ്പോള്‍ ഒരു ചിത്രം പകര്‍ത്താന്‍ മണിക്കൂറുകളോളം സമയം ആവശ്യമായിരുന്നു. എന്നാല്‍, പിന്നീട് കാലക്രമേണ ഇത് മാറി. 1840- കളുടെ തുടക്കത്തില്‍ ഇത് കുറച്ച് മിനുട്ടുകള്‍ മാത്രം മതി എന്ന അവസ്ഥയിലേക്കെത്തി. വിക്ടോറിയന്‍ കാലഘട്ടത്തിലാകട്ടെ 30 സെക്കന്‍റ് മാത്രം മതി ഒരു ചിത്രം പകര്‍ത്താനെന്ന രീതിയിലേക്ക് ടെക്നോളജി വളര്‍ന്നു. 

പഴയ കാലത്ത് കുട്ടികളെയും കൊണ്ട് സ്റ്റുഡിയോയില്‍ ചെന്ന് ഫോട്ടോ എടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. കുട്ടികളെ അടക്കി ഇരുത്തി ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രഫര്‍ക്കും സാധികാതെ വന്നു. കുട്ടികള്‍ കരയുകയോ, ബഹളം വയ്ക്കുകയോ ഒക്കെ ചെയുമ്പോള്‍ അവരെ അടക്കി ഇരുത്താന്‍  മാതാപിതാക്കള്‍ക്ക് മാത്രമാണ് സാധിച്ചത്. അതുകൊണ്ട് തന്നെ പലരും കുടുംബഫോട്ടോയാണ് എടുത്തുകൊണ്ടിരുന്നത്. 

എന്നാല്‍ കുട്ടികളുടെ സിംഗിള്‍ ഫോട്ടോ ആഗ്രഹിച്ച രക്ഷിതാക്കള്‍ ചിലപ്പോള്‍ കര്‍ട്ടന്‍ കൊണ്ടോ, പുതപ്പ് കൊണ്ടോ സ്വയം മൂടി കളഞ്ഞു. ചിലരാവട്ടെ കസേരയ്ക്കും മറ്റും പിന്നില്‍ മറഞ്ഞിരുന്നു. ചിലപ്പോള്‍ ശരീരം മുഴുവന്‍ മൂടി കസേരയിലിരുന്ന് കുട്ടികളെ മടിയിലിരുത്തി. എന്നാല്‍, കളര്‍ഫുളായ വസ്ത്രം ധരിച്ച പല അമ്മമാരും ഫോട്ടോയില്‍ ചെറുതായി പതിഞ്ഞു. ചില അമ്മമാരുടെ കുട്ടികളെ പിടിച്ചിരിക്കുന്ന കൈകളും ചിത്രങ്ങളില്‍ വ്യക്തമായി. പഴയ കാലഘട്ടങ്ങളില്‍ ഈ രീതിയില്‍ ഫോട്ടോ എടുത്തിരുന്നതിനെയാണ് ഹിഡന്‍ മദര്‍  ഫോട്ടോഗ്രഫി എന്ന് വിളിച്ചിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More