LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഞ്ജുവാര്യർ ചിത്രം ചതുര്‍മുഖം കൊറിയന്‍ മേളയിലേക്ക്

മഞ്ജുവാര്യർ ചിത്രമായ 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ സംവീധാനം ചെയ്ത മലയാളത്തിലെ ആദ്യ ടെക്നോ ഹോറര്‍ മൂവി കൂടിയായ ചതുര്‍മുഖം കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. മഞ്ജുവാര്യരും, സണ്ണി വെയിനും മികച്ച പ്രകടനാമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. നാല്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങളുണ്ട്. പ്രഭു സോളമന്‍റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്‍നാവിസിന്‍റെ 'ച്യൂയിങ് ഗം' എന്നിവയാണ് മറ്റ്  ചിത്രങ്ങള്‍.

ഏപ്രില്‍ 8 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചതുര്‍മുഖം, കൊവിഡ്‌ രൂക്ഷമായതോടെ പ്രദര്‍ശനം നിര്‍ത്തി വെക്കുകയായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരം ചതുര്‍മുഖം ZEE5 HD എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.



Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More