LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്'; സിനിമയില്‍ അരങ്ങേറാന്‍ രമേശ്‌ ചെന്നിത്തല

നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഈ ചിത്രത്തില്‍ എ. എം. ആരിഫ് എംപിയും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം. ജി. ശ്രീകുമാറാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. 

അക്കര ബാബു എന്ന കഥാപാത്രവും, അദ്ദേഹത്തിലൂടെ പറഞ്ഞു വെക്കുന്ന കഥയുമാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ ഹരിപ്പാടാണ്. ഈ പ്രദേശത്ത് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും, അതിനോട് അനുബന്ധിച്ച് അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ  പ്രേക്ഷകരോട്  വെളിപ്പെടുത്തുകയും ചെയ്യുന്നു. രാഷ്‍ട്രീയക്കാരനായാണ് രമേശ് ചെന്നിത്തല ചിത്രത്തിൽ എത്തുന്നത്. ആരിഫിന് മികച്ച വേഷമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടുംപുറത്തെ രാഷ്‍ട്രീയ നേതാവായാണ് ആരിഫ് വേഷമിടുന്നത്. 

ഒരു വര്‍ഷം മുന്‍പ് ചിത്രത്തിന്‍റെ ഷൂട്ട്‌ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ്‌ മൂലം ചിത്രീകരണം നീട്ടി വെക്കുകയായിരുന്നു. കൊവിഡ് കുറഞ്ഞ് ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സിനിമ പൂര്‍ത്തിയാക്കും.


Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More