525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന് പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു
ജനസംഖ്യയിലെ വ്യതിയാനങ്ങളെ കാണിക്കുന്നതിനായി ലോക്‌സഭയുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഡീലിമിറ്റേഷന്‍, ഇത് മുന്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്.
കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1303 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 676, 1339 എന്നിങ്ങനെയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,101 ആയി.
കാഴ്ചക്കാര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍, ആദര്‍ശ ശോഷണം ഒട്ടും സംഭവിക്കാത്ത, സെന്‍സിബിലിറ്റിയോടു കൂടി ദരിദ്രന്റെ ഇന്ത്യയെ മനസ്സിലാക്കിയ ഐപിഎസ് - ഐ എഎസ് ഉദ്യോഗസ്ഥനെ സൃഷ്ടിച്ചെടുത്തതും ജേക്കബ് തോമസൊ അല്‍ഫോന്‍സ് കണ്ണന്താനമോ ടി.പി.സെന്‍കുമാറൊ അല്ല. മമ്മൂക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയെട്ടനെയും നമുക്കാര്‍ക്കും അറിയാത്തതല്ലല്ലോ
ദുരന്തപര്യവസായിയായ ആ കഥാ ചിത്രത്തിലെ വീണാവായനക്കാരനായ ചക്രവര്‍ത്തി കാലാന്തരത്തില്‍ നടന്നുകൊണ്ടേയിരിക്കുന്ന ഒരു റിലേ ഓട്ടമത്സരത്തില്‍ മറ്റൊരാള്‍ക്ക് ബാറ്റണ്‍ കൈമാറിയ കേവലം ഒരാള്‍ മാത്രമായിരുന്നുവെന്ന് അമേരിക്കയിലെയും ബ്രസീലിലേയും ജനങ്ങള്‍ മാത്രമല്ല, ലോകത്ത് ദുരിതമാനുഭവിക്കുന്നവരാകെ എന്തോ അര്‍ത്ഥത്തില്‍ തിരിച്ചറിയുന്നുണ്ടാവണം.
ഉല്പന്നങ്ങളുടെ വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്മുള്ള മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ നിര്‍ത്തുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം