സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കെ വി തോമസും നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സി പി എമ്മിനെ രക്തരക്ഷസ് എന്ന് വിശേഷിപ്പിച്ച് കെ വി തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്.
രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിർണ്ണയിക്കാൻ സർക്കാരിനുള്ള അവകാശം 2010 ജൂണ്‍ 25ന് എടുത്തു കളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു. തുടർന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2014 ഒക്ടോബർ 18-ന് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികൾക്ക് വിട്ടുകൊടുത്തു. ഇന്നു ദിനംപ്രതി ഇന്ധന വിലവർദ്ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോൺഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപിയുമാണ് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
മുവായിരത്തിലേറെ ശതകോടി വായ്പയ്ക്കു ശേഷം വീണ്ടും വൗദേശ വായ്പയോടെ ശികസനം നടത്താന്‍ വെമ്പി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ദേശാഭിമാനിയിലെ ഈ ലേഖനമൊന്നു വായിക്കണം
കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്.
ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലും ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിലും വരാൻ പോകുന്ന മാറ്റങ്ങളും ഇത്തരത്തിൽ തന്നെ ആയിരിക്കും. ലാഭത്തിനായി പ്രവർത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങൾ അല്ല അവ. സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങൾ.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. പത്ത് പെണ്ണുങ്ങൾക്കൊപ്പം ജീവിതത്തിൽ സെക്‌സ് ചെയ്‌തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാൽ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞത് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്.
ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയു എന്ന അവസ്ഥ വന്നാല്‍ മതപരമായ കടുംപിടുത്തങ്ങള്‍ക്കും വര്‍ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കും. മതാതീതമായ സൗഹൃദത്തിലേക്ക് നാട് വളരണമെന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടാണ് രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യ മതേതര രാജ്യമായിരിക്കുമെന്ന്
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
ഇന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെയെന്നും ജി ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഡെന്നീസിനെ ക്കുറിച്ചു പറയുമ്പോൾ നമ്മൾ എടുത്തു പറയാറുള്ള രണ്ട് ചിത്രങ്ങളുണ്ട്. ന്യൂഡെൽഹിയും രാജാവിന്റെ മകനും. രാജാവിന്റെ മകൻ ഒരു താരോദയത്തിന് കാരണമായെങ്കിൽ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ് ന്യൂഡെൽഹിയുടേത്. കാരണം, മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമാണ് ന്യൂഡെൽഹി. ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ
കേരളത്തിന്റെ വികസനം മുടങ്ങിയാലും കുഴപ്പമില്ല ഇടതുപക്ഷം ഇല്ലാതാകണമെന്ന ദുരാഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.