മുഖ്യധാര മുക്കിയ മഹാനായ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍റെ താരതമ്യമില്ലാത്ത വിസ്തൃതി അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ കാണാം. ആധുനിക വൈദ്യശാസ്ത്രം, ഹോമിയോ, പത്രപ്രർത്തനം, ദേശീയപ്രസ്ഥാനം, സർഗാത്മക രചനകൾ, സാഹിത്യ നിരൂപണം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച ആമഹാനെയും മറ്റുപലരെയും പോലെ മുഖ്യധാരയിൽ കാണാതെ അന്ധകാരത്തിൽ സൂക്ഷിക്കാൻ നമുക്ക്കഴിഞ്ഞു. ഒരുപക്ഷെ അദ്ദേഹത്തിന്റെ 'ചെമ്മീൻ' വിമര്‍ശനമായിരിക്കും ഈ തമസ്കരണത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത്
അറിവിന്റെ രൂപം എന്ന നിലയിലെടുത്താൽ വിശ്വാസത്തിൽ അർപ്പണം ഇല്ല. ന്യൂട്ടൺ ഗുരുത്വാകർഷണം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് ചെയ്തത്; ഗുരുത്വാകർഷണത്തിൽ വിശ്വസിക്കുകയല്ല. ഉണ്ട് എന്ന് കരുതിയത് ഇല്ല എന്ന് കണ്ടെത്തിയാൽ വിശ്വാസം തെറ്റായി. മറിച്ച് അർപ്പിത വിശ്വാസം അതെന്തിലാണോ അർപ്പിതമായിരിക്കുന്നത്. അതിന്റെ തെളിയിക്കപ്പെടാവുന്ന നിലയെ ആശ്രയിച്ചല്ല രൂപപ്പെടുന്നത്. ദൈവം ഇല്ല എന്ന് തെളിയിച്ചാലും ദൈവത്തിൽ ഉള്ള ഒരാളുടെ വിശ്വാസം നിലനിന്നേക്കാം. ഒരു പക്ഷെ, മനുഷ്യജീവിയുടെ ഭവപരമായ പ്രത്യേകത തന്നെയാവാം ഈ അർപ്പണം
സ്വകാര്യസ്വത്തിൻ്റെ ഉടമാവകാശം കയ്യാളാനുള്ള അനന്തരാവകാശികള പ്രസവിച്ചു വളർത്തുകയെന്നതിലേക്ക് മാത്രമായി സ്ത്രീയുടെ ധർമ്മം സീമിതപ്പെടുത്തി നിർത്തുകയാണ് മുതലാളിത്തംവരെയുള്ള ചരിത്രത്തിലെ എല്ലാ സ്വത്തുടമസ്ഥതാവ്യവസ്ഥകളും ചെയ്തുകൊണ്ടിരുന്നത്. അതെ, സാമൂഹ്യ പ്രക്രിയയിലുടനീളം സ്ത്രീയുടെ പങ്ക് രണ്ടാംകിടയിലുള്ളത് മാത്രമാണെന്ന് ഉറപ്പിക്കുന്ന സ്ഥാപനപരമായൊരു ചട്ടക്കൂടായി ഭരണകൂടത്തെയും കുടുംബത്തെയും സംവിധാനം ചെയത് ശാശ്വതീകരിച്ചെടുക്കുകയാണ് ബൂർഷ്വാസി ചെയ്തതെന്നാണ് മാർക്സിസ്റ്റ് പഠനങ്ങൾ വിശദീകരിക്കുന്നത്
ഹ്യുഗോ ഷാവേസ് - നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാനും സ്ഥിതവ്യവസ്ഥയുടെ മര്യാദകളും ഔപചാരികതകളും തടസ്സമായി എന്ന് ചിന്തിച്ച നേതാവായിരുന്നു ഷാവേസ്. ഒരിക്കലും തൻ്റെ കൈകളെ അലസമാവാൻ അനുവദിക്കില്ലെന്നും ആത്മാവിനെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നും നിർബന്ധമുള്ള നേതാവ്
എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ നാരായണ ഗുരുവി നുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.
വായന എന്നാല്‍ എഴുതപെട്ട വാക്കുകൾക്കുമപ്പുറം കടന്ന് പുസ്തകത്തിനും, വാക്കുകളുടെ ഉൽഭവത്തിനു തന്നെയും മുമ്പേയുള്ള ഒരിടം തേടലാണ്. പുസ്തകം വായിക്കുന്നതോടൊപ്പം എഴുത്തുകാരിയുടെ ഒപ്പംചേർന്ന് എഴുതുക കൂടിയാണ്. എഴുതപ്പെട്ട ഓരോ വാക്കും അതിനുമപ്പുറത്തേക്ക് ചൂണ്ടുമ്പോൾ നിരന്തരം വഴിതെറ്റുന്ന സഞ്ചാരമായി മാറുന്നുണ്ട് വായന
ലൗജിഹാദെന്ന കഥക്ക് അഞ്ച് വർഷത്തിലേറെ പഴക്കമില്ലെന്ന് മധ്യകാല ഇന്ത്യയെക്കുറിച്ച് പഠിച്ച ഹർബൻസ് മുഖിയ പറയുന്നുണ്ട്. 1984 വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒതുങ്ങിയും പതുങ്ങിയും പ്രവർത്തിച്ചിരുന്ന സംഘപരിവാരത്തിന്, മോദി അധികാരത്തിൽ വന്നപ്പോൾ അതുവരേയും അവർ കിംവദന്തിയിലൂടെ പ്രചരിപ്പിച്ചിരുന്ന പ്രാദേശിക കഥകൾക്ക് ദേശീയാഖ്യാനങ്ങളുടെ പദവി കൈവന്നു. അതിലൊന്നാണ് ലൗ ജിഹാദ്.
വാദിക്കാൻ ആളില്ലാതെ ദിശ രവി ആ മജിസ്‌ട്രേറ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞു. താൻ രാജ്യത്തിന് എതിരായി ഒന്നും ചെയ്തില്ല എന്ന് ആ 21 കാരി പറഞ്ഞു. കർഷകരോടും ഗ്രെറ്റ ട്യൂൻബെർഗിനോടും അനുഭാവം തോന്നി ദിശ ചെയ്ത കാര്യം എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?
ഹിറ്റ്ലര്‍ യഹൂദന്‍മാര്‍ക്കെതിരായിട്ട് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വിചാരണാവേളയില്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കപ്പെട്ടത്. എന്താ കാരണം? പൗരാവകാശങ്ങള്‍ ഹനിച്ചിട്ടില്ല. എന്തുപറ്റി? യഹൂദന്‍മാരുടെ പൗരത്വം ഹിറ്റ്‌ലര്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിന്നെ പൗരാവകാശങ്ങളുണ്ടാവില്ലല്ലോ! അതിനുതക്ക മാനസികാവസ്ഥ ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ അഥവാ നാം നേരത്തെ പറഞ്ഞ ബ്രെയിന്‍വാഷ് ഹിറ്റ്ലര്‍ നടത്തിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാനകാരണം ജര്‍മനിയില്‍ തലമുറകളായി ജീവിക്കുന്നവരെങ്കിലും രാജ്യത്തോട് കൂറില്ലാത്ത, സ്വന്തം മതസമൂഹത്തോടുമാത്രം കൂറുളള, കച്ചവടക്കണ്ണുളള, ലാഭക്കൊതിയന്‍മാരായ യഹൂദന്‍മാര്‍ സ്വന്തം രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. അത് കളവായിരുന്നു,
ജര്‍മ്മനിയിലും ഇറ്റലിയിലുമുണ്ടായ ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ അതേപടി ഇന്ത്യയിലാവര്‍ത്തിക്കുമെന്ന് പറയാനാവില്ല. എന്നാല്‍ ഗ്രീസ് മുതല്‍ ഫ്രാന്‍സ് വരെയും ഓസ്ട്രിയ മുതല്‍ ഉക്രെയ്ന്‍ വരെയും പല യൂറോപ്യന്‍ നാടുകളില്‍ സമമകാലികമായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ശക്തികളുടെ രൂപാവലിയില്‍ വരുന്നതുതന്നെയാണ് ഇന്ത്യയിലെ ആര്‍ എസ് എസ്