നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വൃദ്ധത്വം ബാധിച്ചവരാണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്‍.
ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്
തുറവ്' (Open) എന്ന ബർഗ്സോണിയൻ സങ്കൽല്പനത്തിന്റെ വെളിച്ചത്തിൽ കളരിപ്പയറ്റിനെ അറിയാനുള്ള ശ്രമമാണ് ഈ എഴുത്തിൽ. സമഷ്ടി (Totality) , തുറവ് (Opening), കാലയളവ് (Duration) എന്നീ സങ്കല്പനങ്ങളും അവയുടെ പരസ്പരബന്ധവും കളരിപ്പയറ്റിൽ എങ്ങനെ യാഥാർഥ്യമാകുന്നു എന്നതാണ് അന്വേഷണവിഷയം
നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്
പ്രമേഹം ഒരവസ്ഥയാണ്. പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം സാധ്യമാകും. ആയുര്‍ദൈര്‍ഘ്യവും ലഭിക്കും. മുപ്പതുവയസ്സിനു മുന്‍പുതന്നെ പ്രമേഹം പിടിപെട്ടവര്‍ ചിട്ടയായ ജീവിതത്തിലൂടെ 80 ഉം അതിലധികവും പ്രായം വരെ ജീവിച്ചതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഈ രംഗത്തുനടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്
സഞ്ജീവ് ഭട്ടിനെയും സിദ്ദിഖ് കാപ്പനെയും സ്റ്റാന്‍ സ്വാമിയെയും വരവര റാവുവിനെയും മുന്‍ നിര്‍ത്തി പറയാം, തീര്‍ച്ചയായും ഇത് ഒരുതരം വിവേചന ഭീകരതയാണ്. തുല്യനീതിയെ സംബന്ധിച്ച സാർവ്വദേശീയ പ്രഖ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണ്
പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം
സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ് ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഗസലിനെ ശാസ്ത്രീയ സംഗീതത്തിന്‍റെ തലത്തിലേക്കുയത്തി ബീഗം അക്തര്‍. ഋജുവായ ആലാപനം. സ്വകാര്യ മെഹ്ഫിലുകളില്‍ ഒതുങ്ങിനിന്ന ഗസലിനെ പൊതു പരിപാടിയാക്കി അതിനെ ജനകീയമാക്കിയത് ബീഗം അക്തറാണ്. അതുകൊണ്ട് ബീഗത്തെ മലിക്-എ– ഗസല്‍ (ഗസല്‍ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു