നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.
എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.
ഹിച്ച് കോക്കിൻ്റെ മറ്റു സിനിമകൾക്കൊന്നും ചെലുത്താൻ കഴിയാതിരുന്ന ഒരു സ്വാധീനം സൈക്കോ ഉണ്ടാക്കി. ചെലവ് കുറഞ്ഞ രീതിയിൽ ഹിച്ച്കോക്ക് തന്നെ നിർമ്മിച്ച ഈ സിനിമ വൻ വിജയമായിരുന്നു.റോബർട്ട്ബ്ലോച്ചിൻ്റെ നോവലിനെ അടിസ്ഥാനമാക്കി ജോസഫ് സ്റ്റെഫാനോ ആണ് തിരക്കഥ എഴുതിയത്.
ഓണത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നത് എഴുത്തച്ഛന്റെ കാലംമുതല്‍ നായന്മാര്‍ക്കു ലഭിച്ച ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ എന്ന സ്ഥാനംകൊണ്ടാണ്. മാത്രമല്ല ഓണത്തിന്റെ സാംസ്‌കാരികമായ അടിത്തറ നിര്‍മിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആ സമുദായക്കാരുടെ വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. എന്നാല്‍ ഓണത്തെ ജനകീയമാക്കുന്നത് ഈഴവരുടെ നവോത്ഥാനപ്രസ്ഥാനമാണ്
അന്നൊക്ക സിനിമകളുടെ പഴയ ഫിലിമുകള്‍ ഉത്സവപ്പറമ്പുകളില്‍ വാങ്ങാന്‍ കിട്ടും. അതിട്ട് നോക്കാനുള്ള ഉപകരണവും. അല്ലെങ്കില്‍ കേടുവന്ന ബള്‍ബില്‍ വെള്ളംനിറച്ച് അതിനുനേരെ ഫിലിം കാണിച്ച് ചുമരില്‍ വലിയ ദൃശ്യങ്ങളായി ഞങ്ങള്‍ പതിപ്പിച്ചിരുന്നു. അങ്ങനെ നസീറിന്‍റെയും കെ പി ഉമ്മറിന്‍റെയും വാള്‍പ്പയറ്റ് കണ്ട് കോരിത്തരിച്ച കാലം.