കൊവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം വന്ന ശേഷം അതിന്റെ അച്ചടക്കത്തിനു വിധേയമായി നാം ജീവിതം ചിട്ടപ്പെടുത്തി വരികയാണ്. ജനാധിപത്യ അവകാശങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിമിതിക്കകത്തു ശ്രമിക്കുന്നു. സര്‍ക്കാര്‍ പക്ഷെ അച്ചടക്കപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് ഒരുവിധത്തില്‍ അമിതാധികാര പ്രയോഗംതന്നെയാണ്
മലയാളിയുടെ പ്രേമം എന്ന അനുഭവം എന്താണ് എന്നുപോലും മനശാസ്ത്രം നേരാംവണ്ണം പഠിച്ചിട്ടില്ല. എന്നാലോ ആധികാരികമാകാനുള്ള വെമ്പൽ അതിന് തീർന്നിട്ടുമില്ല. എല്ലാവരും വളരെയധികം ഉത്പാദന ക്ഷമതയുള്ളവരും സന്തോഷമുള്ളവരും ആകാൻ വെമ്പുന്ന ഈ കാലത്ത് ഈ ശാസ്ത്രത്തിന്റെ പ്രഹരശേഷിയാകട്ടെ കൂടുകയുമാണ്. ഏതു ബാധയ്ക്കാണ് മനഃശാസ്ത്രത്തിന്റെ മുറ്റത്തു നിന്നോ കസേരയിൽ കാലു കയറ്റിയിരുന്നോ മുടിയഴിച്ചോ മാറിടമഴിച്ചോ നാല് ചോദ്യം ചോദിക്കാനാകുക?
1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്
കേരളത്തിന്റെ ആദൃകൊളോണിയൽ വിരുദ്ധ പോരാളിയായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ ഒറ്റുകൊടുത്തതു മൂലമാണ് അദ്ദേഹത്തെ പറങ്കികൾക്ക് ഗോവയിൽ കൊണ്ടുപോയി നിഷ്ടൂരമായ പീഡനങ്ങൾക്ക് വിധേയമാക്കാനും ഒടുവിൽ തൂക്കികൊല്ലാനും കഴിഞ്ഞതെന്ന ചരിത്ര വസ്തുത പടത്തിൽ ഉണ്ടോ ഇല്ലയോ എന്നാരും ചോദിച്ചില്ലല്ലൊ?.. പ്രിയദർശനും മോഹൻലാൽ ലാലും ചരിത്രത്തോട് നീതി പുലർത്തുമെന്നും പി ടി കുഞ്ഞുമുഹമ്മദും ആഷിക് അബുവും അത് ചെയ്യില്ല എന്നുമുള്ളത് ഏതുതരം വിധി വിശ്വാസമാണ്.
എരിഞ്ഞുതീര്‍ന്നിട്ടും പുനര്‍ജനിക്കുന്ന ഫീനിക്സ് പക്ഷിയുടെ രൂപം അമ്മയുടെ മാറിടത്തില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം എങ്ങിനെയാണ് അസ്ലീലമാകുന്നത്? അമ്മയുടെ നഗ്നശരീരം കാണുന്ന കുഞ്ഞുങ്ങളില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ള വാദം പൂര്‍ണ്ണമായും വിക്ടോറിയന്‍ നവ ബ്രാഹ്മണ സദാചാരത്തില്‍ വേരൂന്നിയതാണ്.
ഫേസ്‌ബുക്ക് രാഷ്ട്രീയ ചർച്ചകൾ തീർത്തും 'reactionary' ആയാണ് എനിക്ക് തോന്നിയത്. (പിന്തിരിപ്പൻ എന്ന അർത്ഥത്തിൽ അല്ല). നിശബ്ദരാകാൻ അനുവദിക്കാതെ 'എന്തെങ്കിലും പറയാനും എഴുതാനും' അത് നിർബന്ധിച്ചുകൊണ്ടിരിക്കും. മനുഷ്യരെ ഹൃദയം കൊണ്ട് പ്രതികരിക്കാൻ അത് പ്രേരിപ്പിക്കും.'Reactivity separates a body from what it can do' എന്ന് ദല്യൂസ് എഴുതിയിട്ടുണ്ട്
അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്
ഇത്രയും തുടര്‍ച്ചയായ നിയമ നിഷേധങ്ങളുടെയും കോടതിവിധി നിരാകരണങ്ങളുടെയും കഥ മറ്റൊരിടത്തും കണ്ടു കാണില്ല. കയ്യേറ്റക്കാരനായ ഒരു വ്യക്തിക്ക് നമ്മുടെ അധികാരകേന്ദ്രങ്ങളെ കൈവെള്ളയില്‍ അമ്മാനമാടാന്‍ കഴിയുന്നു! ജനാധിപത്യ മൂല്യങ്ങളെയും പരിസ്ഥിതി സൗഹൃദത്തെയും കുറിച്ചു പുലമ്പുന്ന ഭരണ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം പ്രകടമാക്കുന്ന നാമരൂപകമാണ് പി വി അന്‍വര്‍.
അധ്യാപകരൊക്കെ ജോലി ചെയ്യാതെ "ഭീമമായ" ശമ്പളം വാങ്ങുന്നവരാണെന്ന ഭീമമായ തെറ്റിദ്ധാരണ പൊതുബോധത്തിലുണ്ട്. അധ്യാപകർക്കെതിരായ വികാരവും അത് ഉയർത്തി വിട്ടിട്ടുണ്ട്. ഈ വികാരം ശമിപ്പിക്കാനായി ഇതാ ഞങ്ങൾ ജൂൺ ഒന്നാം തീയതി മുതൽ അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു വ്യഗ്രതയാണ് യാതൊരു മുന്നോരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു പിന്നിലുള്ളത്
പാലം കടത്തിക്കൊടുത്തു കഴിഞ്ഞാൽ, അഥവാ, വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യത്തിൽ പരാജയപ്പെട്ടാൽ? അന്ന് മോഡിക്ക് വെറും ക്ഷേത്രവിഗ്രഹമായോ, ഹിമാലയ സാനുക്കളിലേക്കോ പടിയിറങ്ങേണ്ടി വരുമായിരിക്കും. അതുവരെ മോഡി അമിത് ഷായ്ക്ക് തന്റെയും രാഷ്ട്രത്തിന്റെയും നേതാവായിരിക്കും.