പലപ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നിരക്ക് തുലോം കുറവാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനം ടെസ്റ്റിന് വിധേയമാകുന്നില്ലെങ്കിൽ TPR വെറും കണക്കിലെ കളി മാത്രമായി ഒതുങ്ങും. ആൻറിജൻ ടെസ്റ്റും ആര്‍ ടി പി സി ആര്‍ (RTPCR) ടെസ്റ്റും തമ്മിലുള്ള വ്യത്യാസം TPR കണക്കിൽ പ്രതിഫലിക്കില്ല. അതായത് ഒരിടത്ത് 50 ആളുകൾ RTPCR ടെസ്റ്റ് നടത്തി 5 പേർ പോസിറ്റീവ് ആകുന്നതും , ആൻറിജൻ ടെസ്റ്റ് നടത്തി 5 പേർ പോസറ്റീവ് ആകുന്നതും ഒരുപോലെ കാണാൻ കഴിയില്ല. ഇവിടെ ആൻറിജൻ നെഗറ്റിവ് ആയ ബാക്കി 45 പേർക്ക് രോഗം ഇല്ലെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയില്ല
അവിടെ പ്രേംജിക്കും പ്രമോദ് ദാസിനും അജയ് ലോഷിനും മധുവിനും മായിനും സുരേന്ദ്രനും മുരളിയേട്ടനും ചന്ദ്രികക്കും പ്രേമലതക്കും സെന്തിലിനും പ്രവീണിനുമൊ നടുവിൽ നിന്ന് തീ പിടിച്ച കൈവിരലുകൾ ആകാശത്തേക്കെറിഞ്ഞ് ഒറ്റക്ക് ഒരു കവിതയായി എരിയുകയായിരുന്നു അവൻ. പിന്നീട് എത്രയോ ആൾക്കൂട്ടങ്ങളിൽ അവനെ കണ്ടു. എല്ലാ ആൾക്കൂട്ടങ്ങളിലും അവൻ ഒറ്റൊയ്ക്കായിരുന്നു
'ലെനിനെ പോലും തങ്ങള്‍ സ്റ്റാന്‍ലിന്റെ എഴുത്തുകളിലൂടെയാണ് വായിച്ചത്' എന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചാനന്തരമുള്ള, ഇ. എം. എസ്സിന്റെ കുറ്റസമ്മതത്തിന്റെ (മാര്‍ക്സ്-എംഗല്‍സ്-ലെനിന്‍ ആശയപ്രപഞ്ചം -ചിന്ത പബ്ളിഷേഴ്സ്) പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, എഴുപതുകളിലെ സാംസ്കാരിക ജാഗരണത്തിന്റെ മുന്‍സൂചിപ്പിച്ച ഉണര്‍വ്വ് വിശേഷിച്ചും ശ്രദ്ധാര്‍ഹമായിരുന്നു. ഇ.എം.എസ്
മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ ഞാന്‍ അതില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അപ്പോള്‍പോലും ഞാന്‍ കോണ്‍ഗ്രസിന്റെ വിമര്‍ശകനാണ്. പക്ഷേ കോണ്‍ഗ്രസ് ഇവിടെ വേണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഭരണകക്ഷിയായിട്ടാണെങ്കില്‍ അങ്ങനെ പ്രതിപക്ഷമായിട്ടാണെങ്കില്‍ അങ്ങനെ. എന്താ കാരണം? അതാണ് ജനാധിപത്യം.
പാലോളി കമ്മിറ്റി കാര്യങ്ങള്‍ വിശദമായി പഠിച്ചുവന്നപ്പോള്‍ കേരളത്തില്‍ സാമ്പത്തികമായിട്ടുള്ള പ്രതിസന്ധിയൊന്നും മുസ്ലിം സമുദായത്തിനില്ല എന്നൊക്കെയുള്ള ഇഷ്യൂ വന്നു. നിലവില്‍ സംവരണമുണ്ടായതുകൊണ്ട് പുതുതായി സംവരണമേര്‍പ്പെടുത്തേണ്ട കാര്യവുമില്ല. പ്രധാനമായും കമ്മിറ്റി പിന്നെ ഫോക്കസ് ചെയ്തത് മുസ്ലിം പെണ്‍കുട്ടികളുടെ പിന്നോക്കാവസ്ഥയിലേക്കാണ്
എന്തുകൊണ്ടാണ് തെരെഞ്ഞെടുക്കപ്പെട്ട ചില പ്രത്യേക പ്രദേശങ്ങള്‍ പൊടുന്നനെ അസ്വസ്ഥപ്പെടുന്നത്? എന്തുകൊണ്ടാണ് ചില സമൂഹങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടാക്കനിയായി മാറുന്നത് ? എന്തുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ആളിക്കത്തുന്ന തീ കെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത്? ആരാണ് ഇരുട്ടില്‍ വന്നു തീ കൊളുത്തുന്നത്? ആരാണ് അതാളിക്കത്തിക്കുന്നത്?
ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ജീവിതത്തില്‍ അടിസ്ഥാന നീതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ പ്രതിനിധിയാണ് കെ കെ രമ. പുരോഗമനം പറയുന്നവരുടെ സൈബര്‍ ആക്രമണത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളയാള്‍. അതുകൊണ്ടുതന്നെ സൈബറിടങ്ങളില്‍ അപമാനിതരാവുന്ന സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് രമ. രാഷ്ട്രീയ കൊലപാതങ്ങളിലൂടെ അനാഥരാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധിയാണവര്‍...
'പൊലീസിന്റെ ആത്മവീര്യം കെടുത്താതെ' നോക്കാൻ അങ്ങ് അവർക്ക് അനുവദിച്ച സ്വാതന്ത്ര്യം വലിയ ഒരു ദുരന്തമായിതത്തീർന്നു കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ സമകാല ചരിത്രത്തിൽ. ഭരണകൂട ഉപകരണങ്ങളെ വിശകലനം ചെയ്ത അള്‍ത്യൂസ്സേറിയൻ പാഠങ്ങൾ അറിയാമായിരുന്ന ബുദ്ധിജീവികൾ എന്തെ അങ്ങേക്ക് അത് ഒരു 'പ്രസ്നോട്ട്' ആയിപ്പോലും എഴുതിതരാതിരുന്നു?