നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും.
ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിഷ്കരുണം തഴഞ്ഞുകൊണ്ടുള്ള ഹൈക്കമാണ്ടിന്റെ സമീപനം അണികള്‍ക്ക് നല്‍കിയ മെസ്സേജ് വിജയിക്കുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
ജാതിഭേദങ്ങളിലും സാമൂഹിക പുറം തള്ളലുകൾ നിർമ്മിച്ച മേൽ -കീഴ് ബോധ്യങ്ങളിലും നിലനിന്ന ജാതിമലയാളരെ മലയാളി സമൂഹമാക്കിമാറ്റി, ആധുനിക പൗരസമൂഹമാക്കി പരിവർത്തി പ്പിക്കുന്നതിന് അയ്യങ്കാളിയുടെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു.
ഇന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഫ്രെഡറിക് എംഗൽസിന്റെ 127-ാം ചരമ വാര്‍ഷികമാണ്. പ്രകൃതിയുടേയും സമൂഹത്തിൻ്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിൻ്റെ സാമാന്യനിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു
ഈ വർഷം സെപ്റ്റംബറോട് കൂടെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തീർത്തും ആശ്വാസപരമല്ലാത്ത വാർത്തകളാണ് അവിടെ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
ആരുടെയെങ്കിലും പ്രാമാണ്യത്തെ പ്രകീർത്തിക്കുകയല്ല ഇവിടെ. നാം പ്രവർത്തിക്കുന്ന മില്യൂവിന്റെ സ്വഭാവം നമ്മുടെ ഭാഷയേയും വ്യാകരണത്തെയും സ്വാധീനിക്കുന്നത് എങ്ങിനെ എന്ന സത്യം, കേരളത്തിന്റെ ഒരു ധൈഷണിക ചരിത്രസന്ദർഭത്തിൽ ഉദാഹരിക്കുകയാണ്. സിദ്ധാന്തത്തിന്റെ അനിവാര്യമായ ആലസ്യത്തിന് പലപ്പോഴും വർത്തമാനത്തെ പൂർണമായി മനസ്സിലാക്കാനാവില്ല. അതെപ്പോഴും പരികല്പനാധിഷ്ഠിതമാണ് എന്നുവരുന്നു. എപ്പോഴും പുതിയ വിവരങ്ങൾ കടന്നുവരാം. ആഖ്യാനങ്ങൾ അട്ടിമറിക്കപ്പെടാം. നിലവിലുള്ള വസ്തുതകളുടെ സത്യം ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ ചരിത്രമെഴുത്ത് എല്ലായ്പ്പോഴും വർത്തമാനത്തോട് ജാഗ്രത കാണിക്കാൻ നിർബന്ധിതമാകുന്നു
ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ് കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും
കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനിലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്
കേന്ദ്രഭരണതലത്തിലുള്ള പ്രതിസന്ധിയും പരാജയങ്ങളും നിറം കെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് യോഗിയുടെ പ്രതിച്ഛായാ വര്‍ദ്ധന മങ്ങലേല്‍പ്പിക്കും എന്ന ധാരണ മോദിയും അമിത് ഷായുമടക്കമുള്ള ബിജെപിയിലെ ഗുജറാത്ത് ലോബിയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന ഗുജറാത്തില്‍ നിന്നുള്ള കോര്‍പറേറ്റ് ശക്തികളും ഈ ആശങ്ക പങ്കുവയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍
മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറാണ്