എ കെ രാമാനുജൻ്റെ "300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും" എന്ന രാമായണപഠനം രാമായണത്തിൻ്റെ അനേകതയെ സംബന്ധിച്ച വിശകലനമാണ്. ലോകമെമ്പാടുമുള്ള രാമായണകഥകളെ പഠിച്ചെഴുതിയ കാമിൽ ബുൽ കെ '300 രാമായണങ്ങളെ' കണക്കാക്കി പറയുന്നുണ്ട്. ഇതിലും കൂടുതലുണ്ടാകാമെന്നാണ് പ്രൊഫ. എം ജി എസ് നിരീക്ഷിക്കുന്നത്
രാജ്യത്തിലെ അരാജകത്വങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ഭരണക്കൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ ഇന്ന് സുപ്രീം കോടതിയും ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിലും രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.
കുറ്റവാളികള്‍ക്ക് വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്ന കാലത്ത്, കുറ്റാരോപിതരായി വിചാരണ കൂടാതെ തടവില്‍ മനുഷ്യര്‍ മരിച്ചാല്‍, അതിന് മൌനികളായ ഈ നമ്മളെല്ലാം ഉത്തരവാദികളായിരിക്കും. പുരോഗമനം പറഞ്ഞ്, അടിസ്ഥാന ജനാധിപത്യവിഷയങ്ങളില്‍ മൌനം പാലിക്കാനാണ് നമ്മുടെ തീരുമാനമെങ്കില്‍, ഷെനെയെ മോചിപ്പിച്ച സര്‍ത്തൃന്റേയും, കൊക്ടുവിന്റേയും പാബ്ലോ പികാസ്സോവിന്റെയും പേരുകളും ഓര്‍മകളും ഉദ്ധരണികളും ഇനി നമുക്ക് അടച്ചുവെയ്ക്കാം.
വിലാപങ്ങളും പഴിചാരലുകളുമല്ല ഇടതുപക്ഷജനാധിപത്യ ശക്തികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേവല വ്യക്തി ധാർമ്മികതക്കപ്പുറം വ്യവസ്ഥയുടെ ഘടനാപരമായ ആധിപത്യ സ്വഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാതെയുള ധാർമിക പ്രലപനങ്ങൾ കൊണ്ടൊന്നും മുതലാളിത്തം സൃഷ്ടിച്ച അപചയങ്ങളെയും അഴിമതികളെയുമൊന്നും പ്രതിരോധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124-എ പ്രകാരം ഏതെങ്കിലുമൊരാൾ എഴുത്ത്, സംഭാഷണം, എന്നിവ മുഖേനയോ, അല്ലെങ്കിൽ വാക്കാൽ, ചിഹ്നങ്ങളാൽ, ദൃശ്യങ്ങളാൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷപരമായ പ്രവർത്തനങ്ങൾ നടത്തുകയോ ജനങ്ങൾക്കിടയിൽ പ്രക്ഷോഭങ്ങൾക്ക് തിരി കൊളുത്തുകയോ ചെയ്താൽ അത് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കും
'ബാഗ്ദാദിലേയും ബസ്രയിലെയും കെയ്റോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളിൽ സുഗന്ധം പുരണ്ട അർദ്ധവെളിച്ചത്തിൽ കഥകൾ പറഞ്ഞിരുന്ന അജ്ഞാതരായ കാഥികരിലാണ് ബഷീറിന്റെ പൂർവസൂരികൾ ഉള്ളത്'' എന്ന് എം. ടി. വാസുദേവൻ നായർ നിരീക്ഷിക്കുന്നു
പാത്തുമ്മയുടെ ആട് ഒറ്റവാക്കിൽ പറഞ്ഞാൽ, 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയശൂന്യമായ റൊക്കം പൈസയുടെ ബന്ധ'മാണെന്ന് വിളിച്ചോതുന്ന നോവലാണ്. ആ നോവലിലെ എല്ലാ ബന്ധവും പണത്തിൽ അധിഷ്ഠിതമാണ്. വീട്ടിലെ പുരുഷൻമാര്‍ മാത്രമേ അരിയാഹാരം കഴിക്കുന്നുള്ളൂ എന്ന് ബഷീർ തിരിച്ചറിയുന്നത് തന്റെ മുറി വാടകയ്ക്ക് കൊടുത്തതുകൊണ്ടാണ്
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും യുദ്ധത്തിനുമെതിരായി സോഷ്യലിസത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ലോക തൊഴിലാളി വർഗ്ഗത്തിൻ്റെ പോരാട്ടങ്ങൾക്ക് ശരിയായ ദിശാബോധവും നേതൃത്വവും നൽകിയ മൂന്നാം ഇൻ്റർനാഷണലിൻ്റെ സെക്രട്ടറി
പൗരത്വം എന്ന സങ്കല്പനത്തിന്റെ വിവക്ഷകളെക്കുറിച്ചാണ് ഈ കുറിപ്പ്. എന്താണ് പൗരത്വം എന്ന ചോദ്യം ഒരു നിർവചനത്തെ പ്രതീക്ഷിക്കുന്നുണ്ട്. ഏത് നിർവചനവും അതിർത്തി നിർണയിക്കലാണ്. പൗരത്വത്തിന്റെ ഉള്ളടക്കമെന്ത് എന്ന് മനസിലാക്കാൻ അതിന്റെ പുറംപോക്കുകളിലേക്ക്, പുറന്തള്ളലിന്റെ യുക്തിയിലേക്ക് നോക്കേണ്ടിവരും
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരിക്കാന്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകയ്ക്കും കഴിയും. രാഷ്ട്രീയക്കാരിയാകുക എന്നത് ഒരിക്കലും ഒരയോഗ്യതയാകാന്‍ പാടില്ല. വലിയൊരു നാവാവാതെ വലിയ രണ്ടു ചെവികളായിരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രാഥമിക യോഗ്യതയാവേണ്ടത്.
ഭരണഘടനയെ ഉപയോഗിച്ച്, നിയമത്തിൻ്റെ ദുരുപയോഗത്തിലൂടെയുമാണ് ഇന്ദിരാഗാന്ധി 46 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിച്ചതെങ്കിൽ ഇന്ന് മോദി സർക്കാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ 7 വർഷക്കാലമായി മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ തത്വങ്ങളെ കശാപ്പുചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ രഥയാത്രകളാണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയിലേക്കാണ് ഇന്ത്യയെ മോദി സർക്കാർ തള്ളിവിടുന്നത്. അടിയന്തിരാവസ്ഥയെ എതിർത്തവരും അതിനെതിരെ സമരം നയിച്ചവരുമാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാർ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയോട് എടുത്ത വഞ്ചനാപരമായ നിലപാടുകൾ ഇന്ത്യൻ മാധ്യമലോകം വേണ്ടത്ര തുറന്നുകാട്ടാൻ എന്തുകൊണ്ടോ തയ്യാറായിട്ടില്ല