മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു ഡിഎഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ തുടക്കമാകും
എ വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പ്രസ്താവനക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പാണക്കാട്ട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുള്ളത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി. കെ. ശശി. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡന ആരോപണത്തെ കുറിച്ച് പി. കെ. ശശിയുടെ പ്രതികരണം.