പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി
ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു
പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്
കഴിഞ്ഞ തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ മണ്ഡലങ്ങള്‍ തെരെഞ്ഞെടുക്കണമെന്നും ആലോചിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.