ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങള്‍ക്കെതിരെ നീങ്ങുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകള്‍ കേന്ദ്ര ഏജന്‍സികളും ചെയ്തുകൊടുക്കുകയുമാണ് ഈ തിരഞ്ഞെടുപ്പില്‍.
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ.പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ.പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം
കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ദൌത്യവുമായാണ് അന്വേഷണം തുടരുന്നത്. സര്‍ക്കാരിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയപ്രതിരോധം തീര്‍ക്കുമെന്ന് എല്‍ഡിഎഫ്
കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.