ജോസിന്‍റെ മുന്നണി പ്രവേശനം എല്‍.ഡി.എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് ഞങ്ങളുടെ സീറ്റുകളില്‍ കൈവച്ചു വേണ്ട എന്നും മാണി സി കാപ്പന്‍
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറായി മുന്‍ ആറ്റിങ്ങല്‍ എം.പി കൂടിയായ സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ആദ്യമായി ഇത്തരമൊരു രാഷ്ട്രീയനിയമനം നടത്തിയത്.
അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇഡി ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്ത് നാലുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും–റെഡ് ക്രസന്റും, റെഡ് ക്രസന്റും–യൂണിടാക്കും തമ്മിലും ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകൾ അടക്കമുള്ള മുഴുവൻ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും കെ ടി ജലീൽ