കൊടി സുനി കുറെ കാലമായി ജയിലില്‍ കിടന്ന് കൊള്ള സംഘത്തെ നയിക്കുകയാണ്. ഇങ്ങനെ സംഭവിച്ചതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യകതമാണ്. ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും രമ പറഞ്ഞു.
അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്‍റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു
നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.
യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് ഇടത് മുന്നണി സമരം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായാണ് വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നത്. ബാര്‍ കൊഴക്കെസുമായി ബന്ധപ്പെട്ട് മാണിക്ക് നേരിട്ട് ബന്ധമൊന്നുമില്ല. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു.
അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ? കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.
അതേസമയം, ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.
അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെകെ ശൈലജയെയാണു ഗൗരിയമ്മയെപ്പോലെ ഇപ്പോള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജന്‍ ബാബു പറഞ്ഞു.