മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു
കേരളത്തിന്‍റെ പോപ്പുലര്‍ വലതുപക്ഷ മനസ്ഥിതിയെ പരിഗണിച്ചുകൊണ്ട് മാത്രമേ നിന്നുപിഴക്കാന്‍ പറ്റൂ എന്ന 1959-ല്‍ നടന്ന വിമോചന സമരത്തോടെ പ്രബലമായ ധാരണയുടെ കടയ്ക്കലാണ് പിണറായി വിജയന്‍ എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കത്തിവെച്ചിരിക്കുന്നത്
എല്‍ ഡി എഫിന്‍റെ കൂടെ നിന്നെങ്കിലും അതിന്റെ ഭാഗമാകാന്‍ ഐ എന്‍ എല്ലിന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ എന്നും ഏ കെ ജി സെന്‍ററിന്‍റെ ഇറയത്തുതന്നെ പരാതികളില്ലാതെ നിന്നു. ഇതിനിടയില്‍ സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍, എസ് എ പുതിയ വളപ്പില്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ മരണപ്പെട്ടു. ഐ എന്‍ എല്ലിന് ഇടതുമുന്നണി ബന്ധം മൂലം ലഭിച്ച ഏക എംഎല്‍എ പി എം എ സലാം ലീഗിലേക്ക് തിരിച്ചുപോയി
ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്
സ്ത്രീയെ അടുക്കളകളുടെ പുകപിടിച്ച നാല് ചുമരുകൾക്കകത്തുനിന്നും മോചിപ്പിക്കാനായി സാമൂഹ്യ അടുക്കളകളും പൊതു അലക്കുകേന്ദ്രങ്ങളും ശിശുപരിപാലന കേന്ദ്രങ്ങളും സോവ്യറ്റ് യൂണിയനിൽ യഥാർത്ഥ്യമാക്കിയതും സ്ത്രീകളുടെ "കാണാപ്പണി "കൾ സാമൂഹ്യവൽക്കരിച്ച് രാജ്യത്തിൻ്റെ സമ്പത്തുല്പാദന പ്രക്രിയയുടെ ഭാഗമാക്കിയതും കൊളാന്തായുടെ ധൈഷണികവും ഭരണപരവുമായ മുൻകയ്യിലാണ്.
'വരുന്നത് വരുന്നേടത്ത് വെച്ചുകാണാം' എന്ന് മുഷ്ടി ചുരുട്ടി പെരുവഴിയിലിറങ്ങി നിന്ന ആ ബാരിസ്റ്റര്‍ യുവതിയുടെ ജീവിതം പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അവര്‍ അടിവയറ്റില്‍ ഏറ്റുവാങ്ങിയ ലാത്തിയടിയുടെ വിലയാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം
ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുൻപ് വടകരയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽനിന്ന് എടുത്തതാണ്. ഫോട്ടോയെടുപ്പ് ഹറാമാണ് എന്ന വിശ്വാസം പ്രബലമായിരുന്ന കാലത്ത് (1976) മരിച്ചുപോയ എന്റെ ഒരു സഹോദരിയെ വീണ്ടുമൊരു നോക്ക് കാണാന്‍ പലവട്ടം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഫോട്ടോ ഇല്ലാതായിപ്പോയ വിഷമത്തിൽ ഞാൻ തന്ത്രപരമായി ഉമ്മയെ ഒരു സ്റ്റുഡിയോയിൽ എത്തിച്ചതാണ്
കോവിഡു മഹാമാരിയും അത് തീഷ്ണമാക്കിയ മുതലാളിത്ത പ്രതിസന്ധിയും മാർക്സിൻ്റെ മുതലാളിത്ത വിമർശനങ്ങളെ ശരിവെക്കുന്ന ലോക സാഹചര്യത്തിലാണ് ഇന്ന് ദാർശനികനായ ആ വിപ്ലവകാരിയുടെ ജന്മവാർഷികദിനം കടന്നു പോകുന്നത്.1818 മെയ് 5നാണ് മഹാനായ മാർക്സ് ജർമനിയിലെ ത്രിയറിൽ ജനിക്കുന്നത്. 65 വർഷക്കാലം മാത്രം നീണ്ടു നിന്ന സമരോത്സുകവും ത്യാഗപൂർണ്ണവുമായ ജീവിതം.
മുൻ തെരഞ്ഞെടുപ്പുകളിലെ സർവെ ഫലങ്ങൾ പരിശോധിച്ചാൽ ഇതിലേറ്റവും ശ്രദ്ധേയവും ശരിയാവാൻ സാധ്യതയുള്ളതുമായ സർവ്വെ, ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളായിരിക്കുമെന്ന് പറയാം.