മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനായ ഡോ. കെ. എസ്. മാധവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. പി. കെ.പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കുറ്റം
ഇൻഫ്ലുവൻസ വൈറസ് മരണം വിതക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുതലാളിത്ത രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാനും ജനാധിപത്യപരവും നീതിപൂർവ്വകവുമായ സമാധാന ചർച്ചകൾ ആരംഭിക്കാനും ലെനിൻ അഭ്യർത്ഥിച്ചു. യുദ്ധം നിർത്തി മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും അതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാനും ലെനിൻ ആവശ്യപ്പെട്ടു
'ആ പ്രഭാതത്തിൽ ഞാൻ അത്ഭുതപ്പെട്ടു. എന്റെ ശരീരവും നിഴലുമായി പരസ്പരം വച്ചുമാറിയാൽ എന്താകും സംഭവിക്കുക? ഇനി എനിക്ക് ഉള്ളും ആഴവും ഒന്നുമില്ലെങ്കിലോ? വെളിച്ചം നിറഞ്ഞ ഈ ലോകത്തെ എന്റെ പരന്ന നിഴൽ രൂപംകൊണ്ട് ഇരുള് പിടിപ്പിച്ചാൽ ജീവിതം എന്താകും? നിഴൽ പോലെ ഞാനും അവഗണിക്കപെടുമോ, അതോ എന്റെ പുത്തൻ നിഴൽ സാന്നിധ്യം, ചരിത്രത്തിൽ തന്നെ ആദ്യമായി, എല്ലാ നിഴലുകളെയും ഗൗരവമായി എടുക്കാൻ പ്രേരണയാകുമോ?
വാരണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരണസി സിവില്‍ കോടതി നടപടി രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്
പുതു ഭക്ഷണശീലങ്ങൾ, പുത്തൻ ഫാഷൻ സമ്പ്രദായങ്ങൾ, സൗന്ദര്യവർധക സങ്കേതങ്ങൾ, അതുവഴി രൂപപ്പെട്ട വ്യക്തിത്വം, പെരുമാറ്റ രീതികൾ എന്നിങ്ങനെ, മതം, വിശ്വാസം, ആചാരങ്ങൾ എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന മുതലാളിത്ത കമ്പോളത്തിന്റെ ഗൂഢമായ താല്പര്യങ്ങൾ, ഒരു കെണിയായി ജീവിതത്തെ മുഴുവൻ നിര്‍ണ്ണയിക്കുന്ന നില വന്നുചേര്‍ന്നിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത, ആഗ്രഹ പൂരണത്തിനായി നെട്ടോട്ടമോടുന്ന, തൃപ്തിയെന്തെന്നറിയാത്ത, എല്ലാം വാങ്ങിക്കൂട്ടി സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന, അശാന്തമായ മനസ്സിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു.
സംസ്ഥാനത്തുണ്ടായ 22 മന്ത്രിസഭകളിലായി മന്ത്രിമരായത് വെറും 8 വനിതകളാണ്. ഇടയ്ക്ക് രണ്ടാം കേരളാ നിയമസഭയില്‍ കോണ്ഗ്രസ്സുകാരിയായ നഫീസത്ത് ബീവിയും രണ്ടാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഭാര്‍ഗ്ഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കര്‍മാരായതൊഴിച്ചാല്‍ പ്രബുദ്ധ കേരളത്തിലെ മന്ത്രിസഭകളില്‍ വനിതാ പ്രാതിനിധ്യം വളരെ ശുഷ്കമാണ് എന്ന് കാണാം.
ഝാൻസിയിൽ ഹിന്ദുത്വതീവ്രവാദികളിൽ നിന്നും രക്ഷപ്പെടാൻ കന്യാസ്ത്രികൾക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടിവന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും മതപരിവർത്തനമാരോപിച്ചാണ് ക്രിമിനലുകളായ എ ബി വി പിക്കാര്‍ ആക്രമിച്ചത്
നിങ്ങളുടേത് ബിജെപി വിരുദ്ധ വോട്ടുകളാണ് എങ്കില്‍, അത് ചെയ്യേണ്ടത് ഞങ്ങള്‍ക്കാണ്. ഇരുമുന്നണികളും നേമത്ത് മുന്നോട്ടു വെക്കുന്ന അവകാശവാദം ഇതാണ്. എന്നാല്‍ മുന്നണികളുടെ ഈ അവകാശവാദം ബിജെപിയെ തോല്‍പ്പിക്കാന്‍ മതിയാകാതെ വരും. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കെ മുരളീധരന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രധാന ലക്ഷ്യമെങ്കില്‍ ഈ അവകാശവാദം അവസാനിപ്പിക്കണം
ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്
മാര്‍ക്സ് എഴുതിയ വരികള്‍ക്കിടയിലെ അര്‍ത്ഥത്തിന്റെ അന്തര്‍ഗതങ്ങള്‍ക്ക് കാതോര്‍ക്കലല്ല ഇവിടെ വായന. മറിച്ച് പരസ്പരം ചേര്‍ന്നും മുറിഞ്ഞുമൊക്കെ പലമട്ടില്‍ പ്രകാശിതമായ ചിന്തകളുടെ രീതിശാസ്ത്രപരമായ അവലംബങ്ങളെ പുന:സംഘടിപ്പിക്കാന്‍ കൂടിയാണ് അത്.
ജനാധിപത്യത്തിന്‍റെ ഉത്സവമായ തെരഞ്ഞടുപ്പിന് മുന്നില്‍ നിന്നുകൊണ്ട് ഒരു പ്രധാനപ്പെട്ട നേതാവ് വെറും 35 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന് പറയുന്നത് സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണ്. ''എന്തും ചെയ്യും ആരുണ്ടിവിടെ ചോദിക്കാന്‍'' എന്ന വെല്ലുവിളിയാണ്. കോടികള്‍ കൊടുത്ത് എംഎല്‍എ മാരെ വിലക്കുവാങ്ങും എന്ന പച്ചയ്ക്കുള്ള പ്രഖ്യാപനമാണ്. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ നൈതികതയുമില്ലെന്ന തുറന്നു പറച്ചിലാണ്. ജനാധിപത്യത്തെ അട്ടിമറിക്കും എന്ന പ്രഖ്യാപനമാണ്