മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും.
എത്ര സമർത്ഥമായാണ്, എത്രമേൽ സ്വഭാവികമായാണ് 'മനുഷ്യൻ' എന്ന സങ്കല്പനത്തിലൂടെ 'സവർണത' ഒളിച്ചുകടത്തുന്നത്. ഏത് ജീവനാണ് രക്ഷയും ചികിത്സയും അർഹിക്കുന്നത്? മദ്യാസക്തരും മയക്കുമരുന്നിന് അടിമപ്പെട്ടവരും വിഷാദരോഗികളും മനോരോഗികളുമൊക്കെ നിങ്ങളുടെ ചികിത്സാലയത്തിന്റെ ഏത് മൂലയിൽ ആണ്? നിങ്ങളും നമ്മളും എത്രമേൽ സുവ്യക്തമാണ്. എന്നിട്ടും നാം പറയുന്നു, മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം!
നിയമം നിര്‍മ്മിക്കാനും നടപ്പാക്കാനുമുള്ള സമ്മര്‍ദ്ദം അതു പ്രയോജനപ്പെടേണ്ട ജന വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്നതാണ് നല്ലത്. അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും നല്‍കുന്ന സമ്മാനമാവരുത് അത്. ഓരോ നിയമ നിര്‍മ്മാണവും അതാര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടിരിക്കും.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും സംഘപരിവാര്‍ രാഷ്ട്രീയവും രാഹുല്‍ ഗാന്ധിയും തമ്മിലെന്ത് എന്ന് പെട്ടെന്നു കയറി ചോദിക്കരുത്, ഒരിച്ചിരി കേട്ടിരുന്നാല്‍ പിടികിട്ടും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ഒരു മാതൃകയുണ്ട്.
ഒരു ചലച്ചിത്രത്തെ പലതാക്കുന്ന, ഒരു ഫ്രെയ്മില്‍ പലതു കലര്‍ത്തുന്ന, ഏകാന്തതയും യാദൃച്ഛികതയും കലഹിക്കുന്ന ഒരു കലയാണ് വിന്‍ഡോബോയ്. അത് അലക്സ് പിപ്പര്‍നോ എന്ന ചലച്ചിത്രകാരനാണ്. പലമട്ടു കാഴ്ച്ചകള്‍ തേടി നടക്കുകയാണയാള്‍. അവ തമ്മിലുണ്ടാകാവുന്ന ബന്ധം അയാളെ അത്ഭുതപ്പെടുത്തുന്നു. അത് ആവിഷ്കരിക്കെ എന്താണു തെളിഞ്ഞു വരുന്നതെന്നത് അയാളെത്തന്നെ അത്ഭുതപ്പെടുത്തുന്നു. അപൂര്‍വ്വമായ ആഖ്യാന കൗതുകത്തിന്റെ ഉന്മേഷമാണ് പിപ്പര്‍നോവില്‍.
ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ദർശനങ്ങൾ മറ്റ് മുസ്ലീം സംഘടനകളോ ഇസ്ലാമികവിശ്വാസികളോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുസ്ലീങ്ങൾ മതരാഷ്ട്ര സിദ്ധാന്തങ്ങളോട് കാര്യമായ ആഭിമുഖ്യവും കാണിച്ചിട്ടില്ല. മറ്റ് മുസ്ലീം സമുദായ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഒരാഗോള ഇസ്ലാമിക രാഷ്ട്രീയവ്യവസ്ഥയെ ലക്ഷ്യംവെച്ചാണ് ജമാഅത്തെഇസ്ലാമി പ്രവർത്തിക്കുന്നത്. മൗദൂദിയൻ സിദ്ധാന്തങ്ങളെ ഇസ്ലാമിന്റെ പക്ഷത്തുനിന്ന് പരിശോധിച്ചിട്ടുള്ള മുസ്ലീം പണ്ഡിതന്മാർ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഖുർആനും നബിചര്യയുമായി ബന്ധമില്ലാത്തതാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി അതത് സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് സ്ഥലമെറ്റെടുപ്പിച്ച്, ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവില്ല എന്നുറപ്പുവരുത്തി, പിന്നീട് പ്രസ്തുത പദ്ധതിയടക്കം പൊതുമേഖലാ സ്ഥാപനത്തെ മൊത്തത്തില്‍ വില്‍പ്പന നടത്താനുള്ള, അന്തര്‍ നാടകങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ജാഗ്രതയുണ്ടാകണം
അധിക നികുതി ചുമത്തിയില്ല. ക്ഷേമ പെന്‍ഷനുകള്‍ ഒരു പൊടിക്ക് കൂട്ടി. കിറ്റ് വിതരണം തുടരും. നിർമ്മിത ബുദ്ധി, നോളജ് എക്കോണമി, ഇൻഡസ്ട്രി 4.0 തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍