മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ മധ്യമാർഗം ആരായുന്ന ആശയങ്ങൾ പാശ്ചാത്യ ബൂർഷാ സമൂഹങ്ങൾക്കകത്ത് സജീവമായൊരു രാഷ്ട്രീയ പ്രവണതയായി വന്നിട്ടുണ്ട്. നിയോലിബറൽ സ്വകാര്യവൽക്കരണവും കടുത്ത വാണിജ്യവൽക്കരണവുമാണ് ലോകം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് തീവ്ര ഉദാരവൽക്കരണവാദികളെക്കൊണ്ടുപോലും ചിന്തിപ്പിക്കാൻ ജസീന്തയുടെ നടപടി കാരണമായി
കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത് ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍ മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അവരെ കാണാതെയാണ് കണ്ണടച്ചത്
ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല
ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.