മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജനങ്ങള്‍ക്കും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന നിലപാടെടുക്കുമ്പോള്‍ അഭിനന്ദിച്ചിട്ടുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. മൂല്യവിചാരമാണ് വിമര്‍ശം. അഭിനന്ദനവും ഖണ്ഡനവും അതിന്‍റെ ഭാഗമാണ്. മൂല്യവിചാരം എടുത്തുമാറ്റിയാല്‍ സ്തുതിയോ നിന്ദയോ മാത്രമേ ബാക്കി കാണൂ. രണ്ടിനോടും എനിക്കു യോജിപ്പില്ല.
വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.
നിലവിലെ കലാസമ്പ്രദായങ്ങളെ അതിന്‍റെ ഫ്യൂഡല്‍ മൂലരൂപങ്ങളുടെ പര്യായമായി തിരിച്ചറിഞ്ഞ്, പാരമ്പര്യത്തിന്‍റെ നനുത്ത ഈണത്തില്‍ പ്രച്ഛന്ന ഭാഷയില്‍ സുഖം പിടിച്ചുറങ്ങുന്ന അതിന്‍റെ ഒളിസേവക്കുനേരെ പുലഭ്യം പറഞ്ഞും തിരസ്കരിച്ചുമാണ് പ്രഭാകരന്‍റെ കലാ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു വന്നത്
വാളയാറിലെ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാതെയുള്ള ഈ വര്‍ഷത്തെ ഏതു വനിതാ ദിനാചരണവും അശ്ലീലമാണ്. സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, അല്‍പ്പംപോലും ഇടറാത്തവരും ക്ഷോഭിക്കാത്തവരും വനിതാ ദിനം ആഘോഷിക്കാനിറങ്ങുന്നത് കാപട്യമാണ്.
ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രാഷ്ട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.