മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളാണ് കേരത്തിന്റെ പ്രത്യേകത. സാങ്കേതിക വിദ്യാഭ്യാസം നേടിയ, സംരഭാകത്വ ശേഷിയുള്ള യുവാക്കള്‍ നഗരങ്ങളില്‍ മാത്രമല്ല ഉള്ളത്. ഇവരുടെ കഴിവുകള്‍ ഉത്പാദനപരമായി വിനിയോഗിക്കാന്‍ അവസരം നല്കത്തക്കവിധം കേരളത്തിലുടനീളം ഐടി പാര്‍ക്കുകള്‍ വിന്യസിക്കപ്പെടണം.
പുരാവസ്തു പഠനങ്ങളുടെ വസ്തുനിഷ്ടമായ വിശകലനം കേരളത്തിൽ ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയും അല്ലാതെയും നിലനില്ക്കുന്ന ജനസഞ്ചയങ്ങളുടെ വംശാവലിയിലുള്ള വിശ്വാസങ്ങളെ ഉല്പത്തി കഥകളോളം പിന്നിലേക്ക് വലിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ തടയിടുന്നതും മനുഷ്യവംശത്തിന്റെ കലർപ്പിന്റെ ഉണ്മയെ ഉത്‌ഘോഷിക്കുന്നവയുമാണ്.
കൊവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം വന്ന ശേഷം അതിന്റെ അച്ചടക്കത്തിനു വിധേയമായി നാം ജീവിതം ചിട്ടപ്പെടുത്തി വരികയാണ്. ജനാധിപത്യ അവകാശങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിമിതിക്കകത്തു ശ്രമിക്കുന്നു. സര്‍ക്കാര്‍ പക്ഷെ അച്ചടക്കപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് ഒരുവിധത്തില്‍ അമിതാധികാര പ്രയോഗംതന്നെയാണ്
മലയാളിയുടെ പ്രേമം എന്ന അനുഭവം എന്താണ് എന്നുപോലും മനശാസ്ത്രം നേരാംവണ്ണം പഠിച്ചിട്ടില്ല. എന്നാലോ ആധികാരികമാകാനുള്ള വെമ്പൽ അതിന് തീർന്നിട്ടുമില്ല. എല്ലാവരും വളരെയധികം ഉത്പാദന ക്ഷമതയുള്ളവരും സന്തോഷമുള്ളവരും ആകാൻ വെമ്പുന്ന ഈ കാലത്ത് ഈ ശാസ്ത്രത്തിന്റെ പ്രഹരശേഷിയാകട്ടെ കൂടുകയുമാണ്. ഏതു ബാധയ്ക്കാണ് മനഃശാസ്ത്രത്തിന്റെ മുറ്റത്തു നിന്നോ കസേരയിൽ കാലു കയറ്റിയിരുന്നോ മുടിയഴിച്ചോ മാറിടമഴിച്ചോ നാല് ചോദ്യം ചോദിക്കാനാകുക?
1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്
കേരളത്തിന്റെ ആദൃകൊളോണിയൽ വിരുദ്ധ പോരാളിയായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ ഒറ്റുകൊടുത്തതു മൂലമാണ് അദ്ദേഹത്തെ പറങ്കികൾക്ക് ഗോവയിൽ കൊണ്ടുപോയി നിഷ്ടൂരമായ പീഡനങ്ങൾക്ക് വിധേയമാക്കാനും ഒടുവിൽ തൂക്കികൊല്ലാനും കഴിഞ്ഞതെന്ന ചരിത്ര വസ്തുത പടത്തിൽ ഉണ്ടോ ഇല്ലയോ എന്നാരും ചോദിച്ചില്ലല്ലൊ?.. പ്രിയദർശനും മോഹൻലാൽ ലാലും ചരിത്രത്തോട് നീതി പുലർത്തുമെന്നും പി ടി കുഞ്ഞുമുഹമ്മദും ആഷിക് അബുവും അത് ചെയ്യില്ല എന്നുമുള്ളത് ഏതുതരം വിധി വിശ്വാസമാണ്.
എരിഞ്ഞുതീര്‍ന്നിട്ടും പുനര്‍ജനിക്കുന്ന ഫീനിക്സ് പക്ഷിയുടെ രൂപം അമ്മയുടെ മാറിടത്തില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം എങ്ങിനെയാണ് അസ്ലീലമാകുന്നത്? അമ്മയുടെ നഗ്നശരീരം കാണുന്ന കുഞ്ഞുങ്ങളില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ള വാദം പൂര്‍ണ്ണമായും വിക്ടോറിയന്‍ നവ ബ്രാഹ്മണ സദാചാരത്തില്‍ വേരൂന്നിയതാണ്.
ഫേസ്‌ബുക്ക് രാഷ്ട്രീയ ചർച്ചകൾ തീർത്തും 'reactionary' ആയാണ് എനിക്ക് തോന്നിയത്. (പിന്തിരിപ്പൻ എന്ന അർത്ഥത്തിൽ അല്ല). നിശബ്ദരാകാൻ അനുവദിക്കാതെ 'എന്തെങ്കിലും പറയാനും എഴുതാനും' അത് നിർബന്ധിച്ചുകൊണ്ടിരിക്കും. മനുഷ്യരെ ഹൃദയം കൊണ്ട് പ്രതികരിക്കാൻ അത് പ്രേരിപ്പിക്കും.'Reactivity separates a body from what it can do' എന്ന് ദല്യൂസ് എഴുതിയിട്ടുണ്ട്