മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്
അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.
എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്‍റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്
യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകുമെന്നാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ് ദ്രാവിഡിന്‍റെ പ്രതികരണം.
സിനിമയില്‍ കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിച്ച് മുസ്ലീങ്ങളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്
കെ വി തോമസ് തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം സഹകരിക്കുമെന്നുമാണ് ഉമ തോമസ് ആദ്യം പറഞ്ഞിരുന്നത്. മുന്‍ എം എല്‍ എ പി ടി തോമസുമായി അടുത്ത ബന്ധമുള്ളയാളാണ് കെ വി തോമസെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ഉമ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ വി തോമസിന് ഏത് മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തിക്കാമെന്നും വ്യക്തിയല്ല രാഷ്ട്രീയത്തിനാണ് പ്രധാന്യമെന്നും ഉമ തോമസ് ഇന്ന് മധ്യമങ്ങളോട് പറഞ്ഞു.
ഒഡീസി നർത്തകിയായ ഡോണ ഗാംഗുലിയുടെ നൃത്തം കാണാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയായ അമിത് ഷാ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ആറാം തിയതി ഗാംഗുലിയുടെ വീട്ടില്‍ സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവര്‍ക്കൊപ്പം അമിത ഷാ വിരുന്നിനുമെത്തിയിരുന്നു.
ഈ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതത്തിന്‍റെ ചിത്രം പകര്‍ത്തിയത്തിന് 2018 ലാണ് സിദ്ദിഖിക്ക് ആദ്യമായി പുലിസ്റ്റർ പുരസ്‌കാരം ലഭിക്കുന്നത്. ഡാനിഷ് സിദ്ദിഖിക്ക് പുറമേ ഇന്ത്യയില്‍ നിന്നുള്ള സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കും ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുലിസ്റ്റര്‍ പുരസ്ക്കാരം ലഭിച്ചു.
കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നമുക്ക് നല്‍കിയതെല്ലാം തിരിച്ച് നല്‍കാനുളള സമയമാണ്. മെയ് പതിമൂന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന ചിന്തന്‍ ശിബിരിനെ വഴിപാടായല്ല കാണേണ്ടത്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.