മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിയമ നടപടികള്‍ സധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു
ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
ആദ്യം പറഞ്ഞത് എന്നെ മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നാണ്. രക്തസാക്ഷിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇപ്പോ രക്തസാക്ഷിയാക്കാന്‍ തീരുമാനിച്ചോ? എന്റെ കൂടെ ആരുമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല.
പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
ഡിജിപിയായിരുന്ന മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല.