മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
യോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ എ എം എം എയിലെ അംഗങ്ങളാണ് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവാണ് ഷമ്മി തിലകനെതിരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഷമ്മി തിലകന്‍റെ പേരും എ എം എം എ പരാമര്‍ശിച്ചത്.
കിട്ടുന്ന കാശെല്ലാം ശമ്പളമായി നല്‍കിയാല്‍ പിന്നെ ബസ്സെങ്ങിനെയാണ് ഓടിക്കുക? ഇപ്പോള്‍ 30 കോടി രൂപ താല്ക്കാലികാശ്വാസമായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിക്കഴിഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാരാണ്. ഇതിലപ്പുറമൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്.
അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. പിന്നീടത് സ്ത്രീ ശാക്തീകരണത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.
ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ
സാമൂഹികാഘാത പഠനം കുറ്റി നാട്ടല്‍ ഇല്ലാതെ തന്നെ നടത്താമെന്ന കാര്യം ആദ്യം ചെവിക്കൊള്ളാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനരോഷം ഭയന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരത്തിനു മുന്നില്‍ നരേന്ദ്ര മോദി മുട്ടുകുത്തിയത് പോലെ പിണറായി വിജയന് കെ റെയില്‍ വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനിജന്‍റെ പോസ്റ്റ് വിവേകശൂന്യമായെന്ന് എല്‍ഡിഎഫ് ക്യാബുകളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. . ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി 20 ആരെ പിന്തുണയ്ക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സാബു എം. ജേക്കബ് പറഞ്ഞത്. എന്നാല്‍, രണ്ടാം പിണറായി സർക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും
ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്
കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പൊലിസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ ഉന്നയിച്ചിരുന്നു
ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടി നിഖില വിമലിന് നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 'മൈല്‍ സ്റ്റോണ്‍' എന്ന യൂട്യൂബ് ചാനലിലെ അവതാരകന്‍ ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴിയെന്ന ചോദ്യം ചോദിച്ചത്