മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു കൂട്ടം ചങ്ങാതിമാരുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ തന്നെ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ഓരോ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ശതമാനമാക്കി മാറ്റി. കൂടാതെ ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ചൂണ്ടിക്കാട്ടി 1999 സെപ്റ്റംബർ 22-ന് പട്യാലയിലെ സെഷൻസ് കോടതി സിദ്ധുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു. തുടർന്ന് ആ വിധിയെ ചോദ്യം ചെയ്ത് ഇരയുടെ കുടുംബങ്ങൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കീഴ്കോടതി ഉത്തരവ് തള്ളിക്കൊണ്ട് 2006-ൽ
70 പേജുള്ള റിപ്പോര്‍ട്ടിനു പുറമെ സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവയും സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിലോ, സര്‍വേയമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലോ സിവില്‍ കോടതി നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് എം ബി മുരളീധരൻ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആളുകളെ കണ്ടെത്തണമെന്നും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു.
മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് ശേഷം അംഗീകരിച്ച ഉദയ്പൂർ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങൾ അറിയിക്കുന്നതിനായി ജൂൺ 1, 2 തീയതികളിൽ രാജ്യത്തുടനീളം സംസ്ഥാനതല സമ്മേളങ്ങള്‍ നടത്തും. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി ജൂൺ 11 ന് ജില്ലാതലത്തിലും സമാനമായ മീറ്റിംഗ് സംഘടിപ്പിക്കും.
'95 ശതമാനം തുകയും തിരിച്ചടച്ച പാവപ്പെട്ട കർഷകരെ മാത്രമേ നിങ്ങള്‍ ഉപദ്രവിക്കൂ. 36.50 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനാണ് 95.89 ശതമാനം വായ്പയും കൃത്യ സമയത്ത് തിരിച്ചടച്ചത്. തുടര്‍ന്ന്, ബാങ്ക്തന്നെ അംഗീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാക്കി അടച്ചു തീര്‍ക്കാന്‍ അവര്‍ തയ്യാറായത്
സംഭവം വിവാദമായതോടെ സുധാകരന്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്‍റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പകരം
പേരറിവാളനെ മോചിപ്പിച്ചത് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. 31 വര്‍ഷത്തിനു ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസാണിത്