മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയും തന്നെയാണ്. അയാള്‍, ഇയാള്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് തെക്കും വടക്കും അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവുന്നത്.
കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി എം എല്‍ എ) നിയമം പ്രകാരം ക്രിമിനല്‍ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ് കുന്ദ്രയും കേസില്‍ പ്രതികളായ മറ്റ് ചിലരും തമ്മില്‍ നടത്തിയ വിദേശ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസെടുത്തതെന്ന് ഇ ഡി അറിയിച്ചു
അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയാല്‍ സിപിഎമ്മിനെതിരെ നിരവധി തെളിവുകള്‍ സര്‍ക്കാരിന്‍റെ കൈയ്യിലുണ്ട്. ഇത്രയും കാലം ഇത് പുറത്ത് വിടാതിരുന്നത് രാഷ്ട്രീയ മര്യാദകൊണ്ടാണ്. ഈ തെളിവുകള്‍ പുറത്ത് വന്നാല്‍ സിപിഎമ്മിന്‍റെ സ്ഥിതി നിലവിലെ സാഹചര്യത്തിനെക്കാളും പരുങ്ങലിലാകും- മമത ബാനര്‍ജി പറഞ്ഞു.
ഇത്തരം ആചാരങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതും ഭരണഘടന അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമാണ്. അതിനാല്‍ അവ വിലക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
തന്റെ അഭിപ്രായത്തില്‍, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയം വരെയെങ്കിലും നിലവിലെ സ്ഥിതി നീട്ടികൊണ്ട് പോകുകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കുറച്ച് സമയം ലഭിക്കും. അല്ലാതെ അര്‍ത്ഥവത്തായ ഒന്നും നേടിയെടുക്കുവാന്‍ ചിന്തന്‍ ശിബിരത്തിന് സാധിച്ചില്ല. തന്റെ കണക്ക് കൂട്ടലില്‍ ചിന്തന്‍ ശിബിരം പരാജയമാണ് - പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സിദ്ദു മര്‍ദ്ടിച്ചെന്നും അയാള്‍ പിന്നീട് മരണപെട്ടുവെന്നുമാണ് സിദ്ദുവിനെതിരെയുള്ള കേസ്. മരിച്ചയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലായിരുന്നു സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്
റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈ പറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണം
ഹര്‍ജി നിലനില്‍ക്കില്ലെന്നു നേരത്തെ സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ കോടതി വിധി പറയും.
കഴിഞ്ഞ മാസമാണ് ദിലീപിനെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്.നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹരജിയിലെ ആരോപണം