മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണരുത്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തുവായി സ്ത്രീയെ പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം രാഷ്ട്രത്തിന്‍റെ സമ്പത്തായി അവരെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ഇന്ന് 77 വയസാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിവ് പോലെ ഇത്തവണയും ജന്മദിനാഘോഷങ്ങളോ ചടങ്ങുകളോയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. മെയ് 27 വരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പിണറായി
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള്‍ ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം
മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു
'മെയ് 20നാണ് സുഭാഷ് കുമാർ മഹ്തോക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റപാടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ നാല് വർഷമായി പത്രപ്രവർത്തകനായിരുന്നു. ചില പ്രാദേശിക ഹിന്ദി പത്രങ്ങളിൽ സ്ട്രിംഗറായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബെഗുസാരി ജില്ലയിലെ പ്രാദേശിക കേബിൾ ചാനലായ സിറ്റി